എന്റെ ഭാരതം!! ഭാരതം എന്ന പേരിനെ അനുകൂലിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

ദേശീയപതാകയ്ക്കൊപ്പം മേരാ ഭാരത് എന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിൽ കുറിച്ചു

ജി20 അത്താഴവിരുന്നിന് ലോകനേതാക്കളെ ക്ഷണിക്കുന്ന കത്തില്‍ ഇന്ത്യയുടെ രാഷ്ട്രപതി എന്നതിനു പകരം, ഭാരതത്തിന്റെ രാഷ്ട്രപതി എന്നു വിശേഷിപ്പിച്ചത് രാഷ്ട്രീയമായി ചർച്ചയാകുമ്പോൾ ഭാരതം എന്ന പേരിനെ അനുകൂലിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് എന്റെ ഭാരതം എന്നര്‍ത്ഥം വരുന്ന ‘മേരാ ഭാരത്’ എന്ന് ഉണ്ണി മുകുന്ദന്‍ ദേശീയപതാകയ്ക്കൊപ്പം കുറിച്ചത്. ഈ പോസ്റ്റിന് താഴെ അഭിനന്ദനവുമായി ആരാധകർ എത്തി.

read also:ഫാമിലി എന്റെർടെയ്നർ പ്രാവിന്റെ ട്രെയിലർ നടൻ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

നേരത്തെ അമിതാഭ് ബച്ചനും ‘ ഭാരത് മാതാ കീ ജയ് ‘ എന്ന പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം ഭാരതം എന്ന പേര് ട്രെന്‍ഡ് ആയി മാറിക്കഴിഞ്ഞു.

Share
Leave a Comment