‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. നടന്റെ കാലിനാണ് പരുക്കേറ്റത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻെറ ചിത്രീകരണം പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്.
പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്‍ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു.
read also: നടി പ്രിയങ്ക ചോപ്രയുടെ കുടുംബത്തിൽ നിന്നും വിവാഹമോചന വാർത്തകളോ? സത്യം ഇതാണ്
ഗോഡ്‍സ്‍പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സും ടൊവിനോ ചിത്രത്തിന്റെ നിര്‍മാണത്തിലുണ്ട്. സുവീൻ എസ് സോമശേഖരാണ തിരക്കഥ. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റര്‍.
Post Your Comments