സനാതന ധർമ്മ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാലിന്റെ പരാതിയിൽ ഡൽഹി പൊലീസ് ഉദയനിധിയ്ക്കെതിരെ കേസെടുത്തു. ഉദയനിധിയ്ക്കെതിരെ വിമർശനവുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ രംഗത്തെത്തി. എന്നും നിലനിൽക്കുന്ന, നശിപ്പിക്കാൻ കഴിയാത്ത ധർമ്മമാണ് സനാതന ധർമ്മം എന്നത് ഷംസീർ മുതൽ കൊച്ചു സ്റ്റാലിൻ വരെ മനസിലാക്കിയാൽ നല്ലതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
read also: ജീത്തു ജോസഫിൻ്റെ നേരിൽ മോഹൻലാൽ വക്കീൽ വേഷത്തിൽ
‘സനാതന ധർമ്മം എന്നതിന്റെ അർത്ഥം മനസ്സിലാക്കിയാൽ നന്ന്. എന്നും നിലനിൽക്കുന്ന, നശിപ്പിക്കാൻ കഴിയാത്ത ധർമ്മം എന്ന് തന്നെയാണ് അർത്ഥം, ഷംസീർ മുതൽ കൊച്ചു സ്റ്റാലിൻ വരെ അത് മനസ്സിലാക്കിയാൽ നന്ന്. മലയെ തലകൊണ്ടിടിച്ചാൽ, തലയ്ക്കുതന്നെ ദോഷം. അത്രേയുള്ളൂ’, സംവിധായകൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ സംസാരിച്ചത്. മലേറിയയും കൊറോണയും ഡെങ്കിപ്പനിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധര്‍മ്മമെന്നും സാമൂഹിക നീതിക്കും സമത്വത്തിനും എതിരായ ഇത് ഉൻമൂലനം ചെയ്യപ്പെടേണ്ടത് ആണെന്നുമായിരുന്നു ഉദയനിധിയുടെ പരാമർശം.
Post Your Comments