18 ആം രാമപുരത്ത് വാര്യർ അവാർഡ് കഴിഞ്ഞ ദിവസം മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്ക് ലഭിച്ചിരുന്നു. നൈറ്റ് ഡ്രവ്, പത്താം വളവ്, കഡാവർ എന്നീ സീനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ് അഭിലാഷ് പിള്ള.
അഭിലാഷ് പിള്ള തിരക്കഥയെഴുതി, ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം ചിത്രം 150 കോടി ക്ലബ്ബിലെത്തിയിരുന്നു. ജീവിതത്തിലെ വലിയ അംഗീകാരങ്ങളിൽ ഒന്ന്, ആറന്മുള ഉത്രട്ടാതി വള്ളം കളിയുടെ ഭാഗമായി 18 വർഷമായി നൽകുന്ന രാമപുരത്ത് വാര്യർ അവാർഡ് മാളികപ്പുറം തിരക്കഥക്ക് ഇന്നലെ ലഭിച്ചു. അവാർഡ് സമ്മാനിച്ച പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരോടും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, കൃഷി മന്ത്രി പി പ്രസാദ്, ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ, ആന്റോ ആന്റണി എംപി, അവാർഡ് ഏർപ്പാടാക്കിയ പള്ളിയോട സേവസമിതിയോടും നന്ദി അറിയിക്കുന്നു എന്നാണ് തിരക്കഥാകൃത്ത് പറയുന്നത്.
കുറിപ്പ് വായിക്കാം
ജീവിതത്തിലെ വലിയ അംഗീകാരങ്ങളിൽ ഒന്ന്, ആറന്മുള ഉത്രട്ടാതി വള്ളം കളിയുടെ ഭാഗമായി 18 വർഷമായി നൽകുന്ന രാമപുരത്ത് വാര്യർ അവാർഡ് മാളികപ്പുറം തിരക്കഥക്ക് ഇന്നലെ ലഭിച്ചു.
അവാർഡ് സമ്മാനിച്ച പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരോടും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, കൃഷി മന്ത്രി പി പ്രസാദ്, ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ, ആന്റോ ആന്റണി എംപി, അവാർഡ് ഏർപ്പാടാക്കിയ പള്ളിയോട സേവസമിതിയോടും നന്ദി അറിയിക്കുന്നു.
മാളികപ്പുറം ഇത്രയും വലിയ വിജയമാക്കി തന്ന പ്രേക്ഷകരോടും നന്ദി, നിങ്ങൾ തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും പകരമാകില്ല ഒരവാർഡും. ഈ അവാർഡ് മാളികപ്പുറം ടീമിന് സമർപ്പിക്കുന്നു.
Post Your Comments