രാഖി സാവന്ത് സോഷ്യൽ മീഡിയയിൽ നിരന്തരം വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെ രാഖിയുടെ പുതിയ വീഡിയോ പുറത്ത് വന്നിരുന്നു. വൈറലായ വീഡിയോയിൽ രാഖി ചുവന്ന നിറത്തിലുള്ള അബായ ധരിച്ചിരിക്കുന്നതായി കാണാം, ഈ സമയത്ത്, ചിത്രമെടുക്കാൻ അടുത്ത് വരുന്ന പാപ്പരാസികളോട് രാഖി പറയുന്നുണ്ട്, പുരുഷൻമാർ അടുത്ത് വരരുത്.
ഈ ട്രോഫി അൽപ്പം ഭാരമുള്ളതാണ്, നീയൊന്നും താങ്ങില്ല വിശുദ്ധ സ്ഥലത്ത് പോയ തന്റെ അടുത്ത് വരരുതെന്നും, വന്നാൽ അടി കിട്ടിയാൽ നീയൊന്നും താങ്ങില്ല എന്നും താരം പറയുന്നുണ്ട്. ഈ സ്ത്രീക്ക് ഇതെന്താണ്, ഇതുപോലെ നാണംകെട്ട് ഓരോ തവണയും ഗിമ്മിക്കുകൾ ചെയ്യേണ്ടതില്ല എന്നിങ്ങനെയുള്ള കമന്റുകളാണ് നെറ്റിസൺസ് താരത്തിന് നൽകുന്നത്.
ജീവിതത്തിലെ ആദ്യത്തെ ഉംറ നിർവഹിച്ച രാഖി അടുത്തിടെയാണ് തിരികെയെത്തിയത്. ഉംറ നിർവഹിക്കാൻ സാധിച്ചതിൽ അതായായ സന്തോഷമുണ്ടെന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആദിൽ ഖാൻ ദുറാനിയെ വിവാഹം കഴിച്ച ശേഷം ഇസ്ലാം മതം സ്വീകരിക്കുകയും ഫാത്തിമ എന്ന പേര് മാറ്റുകയും ചെയ്തിരുന്നു. നിലവിൽ ഇരുവരും ഗുരുതരമായ ആരോപണങ്ങളാണ് പരസ്പരം ഉന്നയിക്കുന്നത്. രാഖി തന്നെ ചതിച്ചെന്നും നടിയുടെ മൊഴിയനുസരിച്ച് ആദിൽ തന്നെ അപമാനിച്ചുവെന്നും തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ ഇരുവരും പരസ്പരം ഉന്നയിക്കുന്നുണ്ട്.
Post Your Comments