CinemaLatest News

വിവാഹശേഷം ഒരുപാട് അനുഭവിച്ചു, എന്തിനിങ്ങനെ പരിഹസിക്കുന്നു: വേർപിരിഞ്ഞിട്ടില്ലെന്ന് രവീന്ദർ

വിവാഹത്തെത്തുടർന്ന് നേരിട്ട ട്രോളിംഗ് ഭീകരമായിരുന്നു

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിവാഹിതരായതാണ് നടി മഹാലക്ഷ്മിയും രവീന്ദറും നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും. കഴിഞ്ഞ ദിവസമാണ് ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചത്.

കഴിഞ്ഞ വർഷം ഇരുവരും വിവാഹിതരായപ്പോൾ മാസങ്ങളോളം ഇരുവരും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ, അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം, രവീന്ദർ ചന്ദ്രശേഖരൻ തന്റെ ഭാര്യയ്ക്കായി ഹൃദയസ്പർശിയായ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ്. അതി വൈകാരികമായ കുറിപ്പാണ് താരം പ്രിയതമക്കായി എഴുതിയിരിക്കുന്നത്.

എങ്ങനെ തുടങ്ങണം, എങ്ങനെ പറയണം, ഒരു വർഷം വളരെ വേഗത്തിൽ കടന്നുപോയി. കഴിഞ്ഞ വർഷം, ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം ഞങ്ങളുടെ വിവാഹമായിരുന്നു , ഇത് ശരിയാണോ എന്ന് ഉറപ്പില്ല, ഇത് തീർച്ചയായും പണത്തിന് വേണ്ടിയുള്ളതാണ്, ഇത് 3 മാസം നീണ്ടുനിൽക്കുമോ, എത്ര വരെ പോകും” എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിച്ചിരുന്നത്. വിവാഹത്തെത്തുടർന്ന് നേരിട്ട ട്രോളിംഗ് ഭീകരമായിരുന്നു. എന്നാൽ ഇത്തരം വേർപിരിയലിനെ കുറിച്ചുള്ള ചർച്ചകൾ തങ്ങളെ സങ്കടപ്പെടുത്തിയെന്നും ഈ ആളുകൾ പറയുന്നത് തെറ്റാണെന്ന് തെളിയിക്കാനും വാശിയോടെ ജീവിക്കണമെന്നു ഭാര്യ പറഞ്ഞതായും അദ്ദേഹം എഴുതി. അവളുടെ യഥാർത്ഥവും സത്യസന്ധവുമായ സ്നേഹത്തിന് ഞാൻ അർഹനല്ല, അത്രമേൽ അവളെന്നെ സ്നേഹിക്കുന്നുവെന്നും രവീന്ദർ വ്യക്തമാക്കി.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button