നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോവാദി നേതാക്കളുടെ മൃതദേഹം എത്തിച്ചപ്പോൾ മെഡിക്കൽ കോളേജ് പരിസരത്ത് അന്യായമായി സംഘടിച്ച് ഗതാഗത തടസ്സം ഉണ്ടാക്കിയെന്ന കേസിൽ മുൻ മാവോവാദി നേതാവായ ഗ്രോ വാസുവിന്റെ വിചാരണ സെപ്റ്റംബർ 12 ലേക്ക് നീട്ടിയിരുന്നു.
രക്തസാക്ഷികൾ സിന്ദാബാദ്, ഈങ്ക്വിലാബ് സിന്ദാബാദ്, കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടത്തിന് നേരേയാണ് തൊണ്ണൂറ്റിനാലാം വയസ്സിലും ആ മനുഷ്യൻ ഇന്നും ഉറക്കെ ആ മുദ്രാവാക്യം വിളിക്കുന്നത്. ഡെങ്കിക്കും മലേറിയക്കും എതിരെ നടത്തിയ കുത്തിവെപ്പുകൾ പോലെയുള്ള ചില കുത്തിവെപ്പുകൾ കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെ ആദ്യം നടത്തണം എന്ന ഓർമ്മപ്പെടുത്താലാണ്, ആ മുദ്രാവാക്യങ്ങൾ, വാസുവേട്ടാ, സഖാവ് വർഗ്ഗീസിന്റെ കൊലപാതകം പുറം ലോകത്തെ അറിയച്ചതുപോലെ, കാലം നിങ്ങളെ ഇനിയും മനുഷ്യരാശിയുടെ നന്മക്കായുള്ള ദൗത്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ടെന്ന് തന്നെ കരുതുന്നതെന്നാണ് നടൻ ഹരീഷ് പേരടി പറയുന്നത്.
കുറിപ്പ് വായിക്കാം
രക്തസാക്ഷികൾ സിന്ദാബാദ്, ഈങ്ക്വിലാബ് സിന്ദാബാദ്, കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടത്തിന് നേരേയാണ് തൊണ്ണൂറ്റിനാലാം വയസ്സിലും ആ മനുഷ്യൻ ഇന്നും ഉറക്കെ ആ മുദ്രാവാക്യം വിളിക്കുന്നത്.
ഡെങ്കിക്കും മലേറിയക്കും എതിരെ നടത്തിയ കുത്തിവെപ്പുകൾ പോലെയുള്ള ചില കുത്തിവെപ്പുകൾ കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെ ആദ്യം നടത്തണം എന്ന ഓർമ്മപ്പെടുത്താലാണ്, ആ മുദ്രാവാക്യങ്ങൾ, വാസുവേട്ടാ, സഖാവ് വർഗ്ഗീസിന്റെ കൊലപാതകം പുറം ലോകത്തെ അറിയച്ചതുപോലെ, കാലം നിങ്ങളെ ഇനിയും മനുഷ്യരാശിയുടെ നന്മക്കായുള്ള ദൗത്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ടെന്ന് തന്നെ കരുതുന്നു.
ഈ മനുഷ്യൻ ഉറക്കെ വിളിച്ചത് ഒരു ഗണഗീതങ്ങളുടെയും പാരഡിയല്ല, മറിച്ച് ചെല്ലാൻ യോഗ്യതയുള്ളവർ ചൊല്ലുമ്പോൾ മാത്രമേ മുദ്രാവാക്യങ്ങൾ അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ സംഗീതമാവുന്നുള്ളു എന്ന ഓർമ്മപ്പെടുത്തലാണ്..ഈങ്ക്വിലാബ് സിന്ദാബാദ്, രക്തസാക്ഷികൾ സിന്ദാബാദ്.
Post Your Comments