നയൻതാരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത് ജവാൻ എന്ന ചിത്രമാണ്. ലേഡി സൂപ്പർ സ്റ്റാറായ താരത്തിനെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് തമിഴകത്തെ ഫിലിം ക്രിറ്റിക്സ് ആർഎസ് അനന്തൻ.
കഴിഞ്ഞ ദിവസമാണ് നയൻ താരയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രം ജവാന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഷാരൂഖ് ഉൾപ്പെടെ ഉള്ളവർ ലോഞ്ചിന് എത്തിയെങ്കിലും നയൻതാര മാത്രം എത്തിയിരുന്നില്ല. താരത്തിന്റെ നോ പ്രമോഷൻ രീതിയുടെ ഭാഗമായിട്ടാണ് താരം എത്താതിരുന്നത്. നയൻതാര ഇത്തരത്തിൽ പ്രമോഷൻ കാര്യങ്ങളിൽ നിന്നും മാറി നിൽക്കുന്നത് ശരിയല്ലെന്ന് അനന്തൻ പറയുന്നു.
ഈ പ്രത്യേക രീതിയെക്കുറിച്ച് സൂപ്പർ താരമായ നയൻതാരയോട് നേരിട്ട് ചോദിക്കാനുള്ള ത്രാണി ആർക്കും ഇല്ലെന്നാണ് അനന്തൻ പറയുന്നത്. ഒരിക്കൽ താൻ ഒരു സിനിമാ സംഘടനാ നേതാവിനോട് ചോദിച്ചപ്പോൾ ഇനി ഒരിക്കലും അത്തരത്തിൽ ഉണ്ടാകില്ലെന്നും അടുത്ത തവണ തീർച്ചയായും നയൻതാരയെ പ്രമോഷൻ പരിപാടികളിൽ പങ്കെടുപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായും അനന്തൻ വ്യക്തമാക്കി. എന്നാൽ ഇവരാരും ഈ പ്രശ്നം വേണ്ട വിധം കൈകാര്യം ചെയ്യുന്നില്ലെന്നാണ് ആരോപിക്കുന്നത്. ഇത്തരത്തിൽ അഭിനയിക്കുന്ന ചിത്രങ്ങളുടെ പ്രമോഷനുകളിൽ നിന്നും മാറി നിൽക്കുന്നത് ഒരിക്കലും അംഗീകരിക്കുവാൻ കഴിയില്ലെന്നും പറഞ്ഞു. ഇതിനിടെ താരത്തിന്റെ സ്വന്തം കമ്പനിയായ റൗഡി പിക്ചേഴ്സ് നിർമ്മിച്ച കണക്ട് എന്ന സിനിമയുടെ പ്രമോഷന് നയൻതാര എത്തിയത് വൻ വിവാദമായി മാറി. സ്വന്തം കമ്പനിയുടെ ചിത്രങ്ങൾക്ക് പ്രമോഷൻ ആകാമോ എന്നാണ് പലരും ചോദ്യമുയർത്തുന്നത്.
Post Your Comments