CinemaLatest News

തിരക്കായതിനാൽ അഭിനയ അവസരങ്ങൾ വന്നത് വേണ്ടെന്ന് വച്ചു, കുഞ്ഞിലേ ലാലേട്ടൻ ഫാനായിരുന്നു, ഇപ്പോൾ മാറി: ചിന്ത ജെറോം

യുവജന കമ്മീഷന്റെ ചുമതല ഉണ്ടായിരുന്നതിനാൽ പോകാൻ കഴിഞ്ഞില്ലെന്നും ചിന്ത

 

സിനിമയിൽ നിന്നും അഭിനയിക്കാൻ ഇഷ്ടം പോലെ അവസരങ്ങൾ വന്നിട്ടുണ്ടെന്ന് ചിന്ത ജെറോം. മമ്മൂട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ട്, കുട്ടിക്കാലത്ത് താനൊരു ലാലേട്ടൻ ഫാനായിരുന്നുവെന്നും ചിന്ത പറയുന്നു. എന്നാലിപ്പോൾ മമ്മൂട്ടിയെയും റോഷനെയും ദുൽഖർ സൽമാനെയും ഇഷ്ടമാണെന്നും ചിന്ത പറഞ്ഞു.

ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ല, പക്ഷേ നിരവധി അവസരങ്ങളാണ് താൻ വേണ്ടെന്ന് വച്ചിട്ടുള്ളത്. മധുപാൽ സംവിധാനം നിർവഹിച്ച ഒരു കുപ്രസിദ്ധ പയ്യനിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. മധുപാൽ നേരിട്ട് വിളിക്കുകയായിരുന്നു, പക്ഷേ യുവജന കമ്മീഷന്റെ ചുമതല ഉണ്ടായിരുന്നതിനാൽ പോകാൻ കഴിഞ്ഞില്ലെന്നും ചിന്ത വ്യക്തമാക്കി.

അടുത്തിടെ മറ്റൊരു സിനിമയിലും അഭിനയിക്കാനുള്ള ക്ഷണം വന്നിരുന്നു, ആസിഫ് അലിയുടെയും നമിത പ്രമോദിന്റെയും ഒരു ചിത്രമായിരുന്നത്. ഒരു അപകടം ഉണ്ടാകുമ്പോൾ രക്ഷിക്കാനെത്തുന്ന ആളുടെ വേഷമായിരുന്നു അത്, ആദ്യം സന്തോഷ് ജോർജ് കുളങ്ങര സാറിനെ ആയിരുന്നു അവർ നോക്കിയിരുന്നത്. എന്നിലേക്ക് ആ വേഷം എത്തിയെങ്കിലും ചെയ്യാനായില്ല, അങ്ങനെ അത് അവസാനം ജാസി ​ഗിഫ്റ്റ് ചെയ്തു എന്നാണ് അറിഞ്ഞതെന്നും ചിന്ത വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

 

 

shortlink

Post Your Comments


Back to top button