GeneralLatest NewsMollywoodNEWSWOODs

അം, മമ്മാ ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി കേള്‍ക്കുന്ന ശബ്ദമാണിത്: അമാലിനു പിറന്നാൾ, പ്രണയം നിറച്ച കുറിപ്പുമായി ദുല്‍ഖര്‍

ഹാപ്പി ബര്‍ത്ത്‌ഡേ ഡി ക്വീന്‍ എന്നാണ് രമേഷ് പിഷാരടി കുറിച്ചത്

സോഷ്യൽ മീഡിയയിൽ സജീവമാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ജീവിതത്തിലെ നല്ലപാതിക്ക്, അമാല്‍ സൂഫിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് മനോഹരമായ കുറിപ്പാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. എത്ര ക്ഷീണിച്ചാലും അമാല്‍ തങ്ങള്‍ക്കുവേണ്ടി ഊര്‍ജം കാത്തുവെക്കുമെന്നും ഏറെ സ്‌നേഹിക്കുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചു.

read also: ഓരോ വ്യക്തികളേയും വളരാൻ സഹായിക്കുന്ന, ചോദ്യം ചോദിക്കാൻ പ്രാപ്തരാക്കുന്ന സനാതന ധർമ്മം ഇല്ലാതാകില്ല: രചന നാരായണൻകുട്ടി

ദുല്‍ഖറിന്റെ വാക്കുകൾ ഇങ്ങനെ,

‘അം, മമ്മാ. ഞങ്ങളുടെ വീട്ടിലെ സ്ഥിരമായി കേള്‍ക്കുന്ന ശബ്ദമാണിത്. എത്ര ക്ഷീണിതയാണെങ്കിലും ആ ദിവസം നിനക്ക് എത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും ഞങ്ങള്‍ക്കുവേണ്ടി നിന്നില്‍ ഊര്‍ജമുണ്ടാകും. ഞങ്ങള്‍ ഇപ്പോള്‍ തന്നെ നിരവധി തവണ നിന്നെ ആഘോഷിച്ചു. ഓരോ ദിവസവും നീ വളരുന്നത് ഞാന്‍ കാണുന്നുണ്ട്. പക്ഷേ നീ ആരാണ് എന്നതില്‍ ഒരിക്കലും മാറ്റമുണ്ടായിട്ടില്ല. വളരെ അനായാസമായി നിരവധി റോളുകള്‍ നീ ചെയ്യുന്നുണ്ട്. ശാന്തമായ വ്യക്തിത്വമാണ് ഇത്ര ആളുകളെ നമ്മുടെ ജീവിതത്തിലേക്ക് എത്തിച്ചത്. നീ ആയി ഇരിക്കുന്നതിന് നന്ദി. ഏറ്റവും മികച്ച പിറന്നാള്‍ ആശംസിക്കുന്നു അം. നിന്നെ ഏറെ സ്‌നേഹിക്കുന്നു.’- അമാലിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ കുറിച്ചു.

നിരവധി പേർ അമാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. ഹാപ്പി ബര്‍ത്ത്‌ഡേ ഡി ക്വീന്‍ എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. ‘എന്റെ സഹോദരിക്ക് ജന്മദിനാശംസകള്‍. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് അമാല്‍. നീയില്ലാതെ ഞാന്‍ എന്ത് ചെയ്യുമെന്ന് എനിക്ക് ഓര്‍ക്കാന്‍ പോലും വയ്യ’ എന്നാണ് നസ്രിയ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button