പേടി തോന്നാറുണ്ട്, അത് അനുഭവിച്ചവര്‍ക്ക് അറിയാം: മോശം അനുഭവത്തെക്കുറിച്ച് മമിത ബൈജു

എല്ലാവര്‍ക്കും ഉള്ളതൊക്കെ തന്നെയല്ലേ നമുക്കുമുള്ളൂ

മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് മമിത ബൈജു. നിവിൻ പോളി നായകനായ രമചന്ദ്രബോസ്& കോയിലൂടെ മമിത മികച്ച പ്രതികരണം നേടുകയാണ്. ആൾക്കൂട്ടത്തിന് ഇടയിൽ വച്ച് മോശം അനുഭവം ഉണ്ടായതിനെ കുറിച്ച് മമിത പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

‘പേടി തോന്നാറുണ്ട്. കാരണം എനിക്കത് കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ടായാല്‍, രണ്ടാമത് അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ നമുക്കൊരു പേടിയുണ്ടാകും. അത് അനുഭവിച്ചവര്‍ക്ക് അറിയാം’ മമിത റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

read also: ലക്ഷ്മി ചേച്ചിയുണ്ടായിരുന്നേൽ നേരത്തെ കല്യാണം നടന്നേനെ, ചേച്ചി ഞങ്ങളുടെ ഗാർഡിയൻ എയ്ഞ്ചലാണ്: ഗോകുൽ സുരേഷ്

‘അക്കാര്യത്തിൽ ഞാന്‍ ഒട്ടും കോണ്‍ഷ്യസ് അല്ല. കാരണം കോണ്‍ഷ്യസ് ആയാല്‍ അത് എന്റെ മുഖത്ത് അറിയും. എല്ലാവര്‍ക്കും ഉള്ളതൊക്കെ തന്നെയല്ലേ നമുക്കുമുള്ളൂ. അല്ലാതെ പ്രത്യേകിച്ച് എക്‌സ്ട്രാ ഫിറ്റിംഗ്‌സ് ഒന്നുമില്ലല്ലോ. ഞാന്‍ എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഡ്രസ് ആയിരിക്കും ഇട്ടിട്ട് പോവുക. ചിലപ്പോള്‍ തിക്കും തിരക്കുമൊക്കെ കാരണം സാരിയൊക്കെ മാറിപോയെന്ന് വരാം. അതുപക്ഷെ പെട്ടെന്ന് എന്റെ ശ്രദ്ധയില്‍ പെടില്ല. ശ്രദ്ധിച്ചാല്‍ നമ്മളത് ശരിയാക്കും. ചിലപ്പോള്‍ ശ്രദ്ധിക്കില്ല. അപ്പോള്‍ ക്യാമറ അങ്ങോട്ട് തന്നെയാകും ഫോക്കസ് ചെയ്യുക. അതിനിപ്പോള്‍ എന്താണ് പറയുക? എത്രയെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്യും. നമ്മള്‍ എപ്പോഴും ഇതും നോക്കിയല്ലല്ലോ ഇരിക്കുന്നത്’- മമിത പറയുന്നു.

Share
Leave a Comment