ചെന്നൈ: രജനികാന്ത് നായകനായി അഭിനയിച്ച ജയിലര്‍ തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ചിത്രത്തിന്‍റെ വിജയാഘോഷത്തിലാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ്. ഇതിന്റെ ഭാഗമായി ചിത്രത്തിലെ നായകന്‍ രജനികാന്തിനും, സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും സണ്‍പിക്ചേര്‍സ് ഉടമ കലാനിധിമാരന്‍ വലിയ സമ്മാനങ്ങൾ നൽകിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു.
രജനികാന്തിനെ സന്ദര്‍ശിച്ച കലാനിധി മാരന്‍ അദ്ദേഹത്തിന് ഒരു വലിയ തുകയുടെ ചെക്ക് കൈമാറി. ഒപ്പം ഒന്നേകാല്‍ കോടി രൂപ വിലവരുന്ന ബിഎംഡബ്യൂ എക്സ് 7 കാറും സൂപ്പര്‍താരത്തിന് ജയിലര്‍ നിര്‍മ്മാതാവ് സമ്മാനിച്ചു. അതിന് പിന്നാലെയാണ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും ചെക്കും പോര്‍ഷെ കാറും നിര്‍മ്മാതാവ് നല്‍കിയത്.
സന്തോഷവതിയാണ്, ആരാധകർക്ക് നന്ദി: പുതിയ ചിത്രം ഖുഷി വിജയമായതിന്റെ ആഹ്ലാദത്തിൽ സാമന്ത
ഇതിന് പിന്നാലെ, ചിത്രത്തിലെ മറ്റു താരങ്ങള്‍ക്ക് സമ്മാനവും തുകയും ഒന്നുമില്ലേ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയർത്തുകയാണ് ആരാധകർ. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തില്‍ ജയിലര്‍ നേടിയ വന്‍ കളക്ഷന് പിന്നില്‍ മോഹന്‍ലാലിന്‍റെ വേഷത്തിന് സ്വാധീനമുണ്ട് എന്നും അതിനാല്‍ മോഹന്‍ലാലിനും സമ്മാനത്തിന് അര്‍ഹതയുണ്ടെന്ന രീതിയിലാണ് ചർച്ചകൾ ഉയരുന്നത്.
ചിത്രത്തില്‍ ഉടനീളം രജനിക്ക് എതിരാളിയായി നിന്ന് ചിത്രത്തിലെ പ്രധാന വില്ലനായ വിനായകന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണെന്നും അതിനാല്‍ വിനായകനും വിജയത്തിന്‍റെ പങ്കിന് അര്‍ഹതയുണ്ടെന്നും സോഷ്യല്‍ മീഡിയയിൽ ആരാധകർ പറയുന്നു. അതേ സമയം രജനിയുമായും, നെല്‍സണുമായും സണ്‍ പിക്ചേര്‍സിന് പ്രോഫിറ്റ് ഷെയറിംഗ് കരാര്‍ ഉണ്ടായിരുന്നുവെന്നും അതാണ് അവര്‍ക്ക് ചെക്ക് നല്‍കിയത് എന്നുമാണ് തമിഴ് സിനിമ ലോകത്തെ സംസാരം. എന്നാൽ, ഇരുവര്‍ക്കും നൽകിയ കാറുകള്‍ സണ്‍ പിക്ചേര്‍സ് സമ്മാനമായി നല്‍കിയതാണ്.
Leave a Comment