മേപ്പടിയാന് സിനിമയുടെ സംവിധായകൻ വിഷ്ണു മോഹന്‍ വിവാഹിതനായി. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. ളാണ് അഭിരാമി. എറണാകുളം ചേരനെല്ലൂർ വേവ് വെഡ്ഡിംഗ് സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.
വിഷ്ണുവിന്റെ വിവാഹ ചടങ്ങിൽ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി, മേജർ രവി, കൃഷ്ണ കുമാർ, രൺജി പണിക്കർ, അനുശ്രീ, സൈജു കുറുപ്പ്, നിഷ ഉൾപ്പടെയുള്ളവർ പങ്കെടുക്കാൻ എത്തി. യൂസഫ് അലി, കെ സുരേന്ദ്രന്, പി എസ് ശ്രീധരന് പിള്ള തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായി.
read also: ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്!! വിമർശകർക്ക് മറുപടിയുമായി ഗോപി സുന്ദർ
2023 മാര്‍ച്ചില്‍ ആയിരുന്നു വിഷ്ണു മോഹന്റെയും അഭിരാമിയുടെയും വിവാഹ നിശ്ചയം. നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി.
Post Your Comments