CinemaLatest News

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായതിൽ അഭിവാന്ദ്യങ്ങൾ മാധവൻ, എന്തായാലും കമ്മികൾക്ക് ഒരു സംഘികൂടിയായി: ഹരീഷ് പേരടി

ബുദ്ധിയുറക്കുന്നതിന് മുൻപ് ബാലസംഘം വഴി കുത്തിവെക്കുന്ന വിശ്വാസമല്ലെ

പ്രശസ്ത നടൻ ആർ മാധവൻ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റായി നിയമിതനായി, എന്തുകൊണ്ടും ആ പദവിക്ക് അർഹനാണ്, പല ഭാഷകളിലായി വർഷങ്ങളായുള്ള താങ്കളുടെ സിനിമാജീവിതാനുഭവം തന്നെയാണ് അതിന് നിങ്ങളെ യോഗ്യനാക്കുന്നത്, പക്ഷെ..നാളെ മുതൽ കേരളത്തിലെ ഞങ്ങൾ അന്തം കമ്മികൾക്കിടയിൽ നിങ്ങൾ സംഘിയെന്ന ഓമനപേരിൽ അറിയപ്പെടും…വ്യക്തിപരമായി താങ്കളെ ഞങ്ങൾക്കിഷ്ടമാണെങ്കിലും ഞങ്ങളുടെ അന്ധമായ പാർട്ടി അടിമത്വം അതിന് അനുവദിക്കുന്നില്ല എന്നാണ് നടൻ ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട മാധവൻ സാർ, അഭിവാദ്യങ്ങൾ, താങ്കൾ എന്തുകൊണ്ടും ആ പദവിക്ക് അർഹനാണ്, പല ഭാഷകളിലായി വർഷങ്ങളായുള്ള താങ്കളുടെ സിനിമാജീവിതാനുഭവം തന്നെയാണ് അതിന് നിങ്ങളെ യോഗ്യനാക്കുന്നത്, പക്ഷെ..നാളെ മുതൽ കേരളത്തിലെ ഞങ്ങൾ അന്തം കമ്മികൾക്കിടയിൽ നിങ്ങൾ സംഘിയെന്ന ഓമനപേരിൽ അറിയപ്പെടും…വ്യക്തിപരമായി താങ്കളെ ഞങ്ങൾക്കിഷ്ടമാണെങ്കിലും ഞങ്ങളുടെ അന്ധമായ പാർട്ടി അടിമത്വം അതിന് അനുവദിക്കുന്നില്ല.

ബുദ്ധിയുറക്കുന്നതിന് മുൻപ് ബാലസംഘം വഴി കുത്തിവെക്കുന്ന വിശ്വാസമല്ലെ, അങ്ങിനെ എളുപ്പത്തിൽ മാറ്റാൻ പറ്റില്ല, ഇനി ഞങ്ങളുടെ ഇടയിലെ ബുദ്ധി കൂടിയ ചേട്ടൻമാർ നിങ്ങളുടെ പഴയ സിനിമകളിലെ അരാഷ്ട്രിയത ഉറക്കമൊഴിഞ്ഞ് ചികഞ്ഞെടുത്ത് അതിനെതിരെ ലേഖനമെഴുതി ഞങ്ങളുടെ സ്വന്തം ദേശാഭിമാനിയിൽ പ്രസിദ്ധികരിക്കും.

അതുകൊണ്ടോന്നും ഏതെങ്കിലും ദേശാഭിമാനിയുടെ സർഗ്ഗോത്സവത്തിന് നിങ്ങൾ മുഖ്യാഥിതിയായി വരാതിരിക്കരുത്, ഞങ്ങളോടുള്ള ഇഷ്ടം കൊണ്ട് നിങ്ങൾ വരാമെന്ന് സമ്മതിച്ചാലും വരുന്ന വഴിക്ക് സൈബർ സഖാക്കളുടെ ആക്രമണം അധികമായാൽ പാതിവഴിയിൽ വെച്ച് നിങ്ങളോട് വരണ്ടാ എന്നും ഉത്തരവാദിത്വപ്പെട്ടവർ പറയും, അതൊക്കെ ഒരു പാർട്ടി നടപ്പ് മാത്രമാണ്, എന്നാലും നിങ്ങൾ ഇങ്ങിനെയൊക്കെയായതിൽ നല്ല സങ്കടമുണ്ട് .കരഞ്ഞ് തീർക്കട്ടെ, ഓടി വരി നാട്ടാരെ ഇമ്മളെ മാധവൻ പോയെ, ഓൻ സംഘിയായെ.

shortlink

Related Articles

Post Your Comments


Back to top button