വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി സൗന്ദര്യറാണി നഗ്മ. വിവാഹിതരായ ചില സെലിബ്രിറ്റികളുമായുള്ള നഗ്മയുടെ ബന്ധം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ശരത് കുമാർ, രവികൃഷ്ണ, മനോജ് തിവാരി തുടങ്ങിയവരുമായുള്ള നഗ്മയുടെ ബന്ധം വലിയ ചർച്ചയായി മാറിയിരുന്നു. 2014-ലാണ് നഗ്മ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
നിരവധി പ്രണയ ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും നഗ്മ ഇപ്പോഴും അവിവാഹിതയാണ്. ആണ് ഇപ്പോൾ തന്റെ പ്രായം, എന്നാൽ തനിക്ക് ഇപ്പോഴും വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും ആഗ്രഹമുണ്ടെന്ന് നഗ്മ പറയുന്നു. അത്തരം ആഗ്രഹങ്ങൾ മറ്റുള്ളവരെപ്പോലെ തനിക്കും ഉണ്ട്, ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമാകുമെന്നും നടി. ഒരു തമിഴ് ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി നഗ്മ. വിവാഹം കഴിക്കാതെ തനിച്ചായിരിക്കാൻ പറ്റുമെന്ന നിലപാടൊന്നും ഇല്ലെന്നും താരം. കുട്ടികളും നല്ലൊരു ഭർത്താവും എന്ന സങ്കൽപ്പം തന്റെ മനസ്സിലും ഇപ്പോൾ വരാറുണ്ടെന്നും നഗ്മ തുറന്നു പറഞ്ഞു.
എന്തിനും അതിന്റേതായ സമയം ഉണ്ട്, അതിനാല് ഇതൊക്കെ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും നഗ്മ പറഞ്ഞു. ഏകാന്ത ജീവിതം എങ്ങനെയെന്നു ചോദിച്ചപ്പോൾ വിവാഹിതയല്ലെങ്കിലും ഞാൻ സന്തോഷവതി, ജീവിതത്തിൽ സന്തോഷത്തിന് ഒരു കുറവും ഇല്ലെന്നായിരുന്നു നഗ്മയുടെ മറുപടി.
Post Your Comments