GeneralLatest NewsNEWSTollywoodWOODs

സ്റ്റൈലിഷ് ഹീറോ കിച്ച സുധീപ് നായകൻ, താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആഗോള ചിത്രം പ്രഖ്യാപിച്ച് ആർ സി സ്റ്റുഡിയോസ്

ചിത്രത്തിന്റെ ടൈറ്റിൽ ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിക്കും

ഇന്ത്യൻ സിനിമാലോകത്തിനെ ആഗോള സിനിമാ ലോകത്തേക്ക് പിടിച്ചുയർത്താനായി വമ്പൻ സിനിമയുടെ പ്രഖ്യാപനവുമായി കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർ സി സ്റ്റുഡിയോസ്. മിസ്റ്റർ പെർഫെക്ട്, സ്റ്റൈലിഷ് ഹീറോ, പാൻ ഇന്ത്യൻ സ്റ്റാർ തുടങ്ങിയ സൂപ്പർ വിശേഷണങ്ങൾ നേടിയ കിച്ച സുധീപിന്റെ ജന്മദിനമായ ഇന്നായിരുന്നു ആരാധകർക്ക് സന്തോഷം പകരുന്ന സിനിമയുടെ പ്രഖ്യാപനം.

READ ALSO: 15 ദിവസം അഡ്ജസ്റ്റ്മെന്റിനു തയ്യാറാകണം, സംവിധായകന്‍ മുതല്‍ നടന്‍ വരെ വരും, റൂം തുറന്നിടണം: നടിയുടെ വെളിപ്പെടുത്തൽ

മഗധീര, ബാഹുബലി, ആർആർആർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം കഥയും തിരക്കഥയുമൊരുക്കിയ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ആർ ചന്ദ്രുവാണ്‌ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. എസ് എസ് രാജമൗലിക്കു വേണ്ടി ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കാൻ ശക്തമായ കഥയും തിരക്കഥയുമായി അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന വിജയേന്ദ്ര പ്രസാദും പാൻ ഇന്ത്യൻ താരം കിച്ച സുധീപും സംവിധായകൻ ആർ ചന്ദ്രുവും ആർ സി സ്റ്റുഡിയോസുമായി കൈ കോർക്കുന്നത് ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്രതലത്തിലുള്ള വമ്പൻ ചിത്രത്തിന് വേണ്ടിയാണ്.

കർണാടകയിലെ പ്രശസ്ത നിർമ്മാതാക്കളായ ആർ സി സ്റ്റുഡിയോസ് അവരുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന അഞ്ച് വമ്പൻ സിനിമകൾ ഈ വർഷം തിയേറ്ററുകളിലെത്തിക്കും. ആർ.ചന്ദ്രു എന്ന സംവിധായകൻ ഒരുക്കുന്ന ചിത്രങ്ങൾക്ക് വ്യത്യസ്തയും പുതുമയും ഉറപ്പാണ്, ഈ ചിത്രത്തിനും ഒരുപാട് പ്രത്യേകതകൾ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ആ പ്രത്യേകതകൾക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.

ചിത്രത്തിന്റെ ടൈറ്റിൽ ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിക്കും.വിജയേന്ദ്ര പ്രസാദ് എഴുതിയ ഇരുപത്തി അഞ്ചിൽപരം ചിത്രങ്ങളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളായിരുന്നു. നന്ദി അവാർഡും ഫിലിം ഫെയർ അവാർഡുകളും കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഈ പുതിയ ചിത്രം ആർ സി സ്റ്റുഡിയോസിന്റെ ബാനറിൽ വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ഈ ചിത്രം പാൻ ഇന്ത്യ സങ്കൽപ്പത്തെ തകർക്കുകയും ആഗോള സിനിമാ സങ്കൽപ്പമുള്ള ഇന്ത്യയിൽ നിന്നുള്ള ഹൈ ബഡ്ജറ്റ് ചിത്രമായി മാറുകയും ചെയ്യുന്നു. ഈ ചിത്രത്തിലൂടെ ആർ സി സ്റ്റുഡിയോസ് ഇന്ത്യൻ സിനിമയിൽ കഴിവുള്ള യുവതലമുറക്ക് അവരുടെ സിനിമാ സങ്കൽപ്പത്തിനപ്പുറം ആഗോള തലത്തിൽ രൂപപ്പെടുന്ന സിനിമയുടെ ഭാഗമാകാൻ സഹായിക്കുകയും ചെയ്യുന്നു. കിച്ച സുദീപിന്റെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ച ഈ ചിത്രം ഈ മൂന്ന് പ്രതിഭകളുടെ ഒത്തു ചേരലിനുമപ്പുറം സിനിമാ വ്യവസായത്തിന്റെ ഭാവി വികസനത്തിന് സഹായിക്കുമെന്നുറപ്പാണ്.

പി ആർ ഓ- പ്രതീഷ് ശേഖർ

shortlink

Post Your Comments


Back to top button