
ഷാരൂഖ് ഖാൻ നായകനായ ഡങ്കിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് രാജ്കുമാർ ഹിരാനി ഇപ്പോൾ. ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റൻ ലാലാ അമർനാഥിന്റെ ജീവചരിത്രം സിനിമയാക്കുകയാണ് രാജ്കുമാർ ഹിരാനി. ചിത്രത്തിലേക്ക് രണ്ട് അഭിനേതാക്കളെ പരിഗണിക്കുന്നതായി വാർത്തകൾ വന്നിരുന്നു.
ലാലാ അമർനാഥ് ബയോപിക് ഇപ്പോൾ സ്ക്രിപ്റ്റിംഗ് ഘട്ടത്തിലാണ്, അടുത്ത വർഷം രണ്ടാം പകുതിയിൽ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകൻ ഹിരാനി വ്യക്തമാക്കി. സഞ്ജയ് ദത്തിനെ നായകനാക്കി ഹിരാനിചെയ്ത ചിത്രം സഞ്ജുവിലും രൺബീറായിരുന്നു നായകനായി തിളങ്ങിയത്. ഈ വർഷം ക്രിസ്തുമസ് റിലീസിനെത്തുന്ന ചിത്രമായ ഡങ്കിയാണ് സംവിധായൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.
അമർനാഥിൽ ആദ്യം പരിഗണിച്ചത് നടന് ആമിറിനെയാണെന്നും എന്നാൽ തിരക്കുകൾ മൂലം രൺബീർ കപൂറിലേക്ക് എത്തുകയുമായിരുന്നു എന്നാണ് വിവരം. തിരക്കഥ പൂർത്തിയായാൽ അടുത്ത വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത ആനിമലാണ് രൺബീറിന്റെ മറ്റൊരു ചിത്രം.
Post Your Comments