GeneralKollywoodLatest NewsNEWSWOODs

15 ദിവസം അഡ്ജസ്റ്റ്മെന്റിനു തയ്യാറാകണം, സംവിധായകന്‍ മുതല്‍ നടന്‍ വരെ വരും, റൂം തുറന്നിടണം: നടിയുടെ വെളിപ്പെടുത്തൽ

സംവിധായകന്‍ കുറേക്കൂടി സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡായി കാര്യങ്ങള്‍ പറഞ്ഞു

വേഷങ്ങൾക്ക് വേണ്ടി പലരുമായും അഡ്ജസ്റ്റ്മെന്റിനു തയ്യാറാകണമെന്ന് തമിഴ് നടി ജീവിതയുടെ വെളിപ്പെടുത്തൽ. കാര്‍ത്തി നായകനായ കടൈക്കുട്ടി സിംഗത്തിലൂടെ ശ്രദ്ധ നേടിയ താരമായ ജീവിത തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ടൊരു ദുരനുഭവമാണ് പങ്കുവച്ചത്.

നടിയുടെ വാക്കുകൾ ഇങ്ങനെ,

‘ഒരിക്കല്‍ ഒരു സംവിധായകന്‍ തന്നെ നായികയാക്കാം എന്ന് പറഞ്ഞു ഫോണില്‍ വിളിച്ചു ഓഫീസിലേക്ക് വരണമെന്നു പറഞ്ഞു. അതിൻപ്രകാരം താന്‍ ഓഫീസിലെത്തി. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചു. രണ്ടാമത്തെ നായികയായിട്ടായിരുന്നു തന്നെ തീരുമാനിച്ചത്. പ്രധാന നായികയായി വലിയൊരു നായികയുടെ പേരും പറഞ്ഞു.

READ ALSO: നെല്ലിന്റെ പണം ലോണായി വാങ്ങണം, കിറ്റ് കാട്ടി എത്ര പേരെയാണ് പറ്റിക്കുന്നതെന്ന് ജയസൂര്യ മനസിലാക്കി കൊടുത്തു: കുറിപ്പ്

പിന്നാലെ സംവിധായകന്‍ തനിക്ക് കൂടുതല്‍ പ്രതിഫലവും നായിക വേഷവും വാഗ്ദാനം ചെയ്തു. പകരം അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. താനന്ന് ചെറുപ്പമായിരുന്നു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെനന്ന് മനസിലായില്ല. ഡേറ്റ് അഡ്ജസ്റ്റ് ചെയ്യണമെന്നാണോ, രണ്ടാമത്തെ നായികയുമായി അഡ്ജസ്റ്റ് ചെയ്യണമെന്നാണോ പറഞ്ഞത് എന്ന് താന്‍ ചോദിച്ചു.

ഇതോടെ സംവിധായകന്‍ കുറേക്കൂടി സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡായി കാര്യങ്ങള്‍ പറഞ്ഞു. പതിനഞ്ച് ദിവസം അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം. ആദ്യം റൂമിലേക്ക് താന്‍ വരും, പിന്നെ നിര്‍മ്മാതാവ്, പിന്നെ ക്യാമറാമാന്‍, ഒടുവില്‍ നായകന്‍ വരെ എപ്പോള്‍ വേണമെങ്കിലും റൂമിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. കാര്യം മനസിലായതോടെ താന്‍ ഞെട്ടിപ്പോയി. ആകെ വിഷമമായി. പക്ഷെ കരച്ചില്‍ പുറത്ത് കാണിച്ചാല്‍ താന്‍ തോറ്റത് പോലെയാകും. അതിനാല്‍ അവിടെയിരുന്ന് കരയുകയോ ഒന്നും പറയുകയോ ചെയ്യാതെ ഇറങ്ങിപ്പോരുകയായിരുന്നു’ ജീവിത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button