Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest News

സിനിമയിലെ ചില മേലാളൻമാർ വിചാരിക്കുന്ന പോലെ എല്ലാം നടക്കണം, ഇല്ലെങ്കിൽ ഒതുക്കികളയും: ശ്രീനാഥ് ഭാസി

സിനിമയിൽ നില നിർത്തില്ലെന്ന് താക്കീതും കനത്ത ഭീഷണിയും ഉണ്ടെന്നും ശ്രീനാഥ്

മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധയരായ യുവ താരങ്ങളിലൊരാളാണ് ശ്രീനാഥ് ഭാസി. താരത്തിനെക്കുറിച്ച് ഒട്ടേറെ പരാതികളാണ് ഉയർന്നത്.

പണം തരാത്ത പ്രൊഡ്യൂസറോട് വഴക്കിടേണ്ടി വന്നു, പക്ഷേ പിന്നീട് അയാൾ തനിക്കെതിരായി പല കഥകളും പ്രചരിപ്പിക്കാൻ മുന്നിൽ നിന്നെന്ന് ശ്രീനാഥ് ഭാസി പറയുന്നു. പണമില്ലാത്തവരല്ല, ഉണ്ടായിട്ടും തരാതിരുന്നവരുണ്ട്, അവരോട് കണക്ക് പറഞ്ഞ് പണം മേടിക്കാൻ നോക്കിയതോടെ താൻ തെറ്റ്കാരനായെന്നാണ് താരം പറയുന്നത്. ലൊക്കേഷനിൽ തെറിവിളി നടത്തുന്നു, ഭീഷണിപ്പെടുത്തുന്നു, സിനിമയിൽ നില നിർത്തില്ലെന്ന് താക്കീതും കനത്ത ഭീഷണിയും ഉണ്ടെന്നും ശ്രീനാഥ് വ്യക്തമാക്കി.

വിളിക്കുന്ന സിനിമകളിലൊക്കെ കഥാപാത്രം ഏതെന്നോ ഒന്നും നോക്കാതെയാണ് പോയി അഭിനയിക്കുന്നത്. ആരോടും നോ പറഞ്ഞിട്ടില്ല. ഒരുപാട് താൻ പറ്റിക്കപ്പെട്ടുവെന്നും സിനിമയിൽ മാത്രമാണ് അഭിനയിക്കാൻ അറിയൂ, ജീവിതത്തിൽ വെറുമൊരു മനുഷ്യനാണ്, അവിടെ തനിക്ക് അഭിനിയിച്ച് നിലനിൽക്കാൻ കഴിയില്ലെന്നും അതിനാൽ സ്വാഭാവിക പ്രതികരണങ്ങൾ തന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടാകാം എന്നും താരം വ്യക്തമാക്കി. ഷെയിനിനെതിരെ വന്ന കഥകൾ നോക്കൂ, ചില പ്രൊഡ്യൂസർമാർ ചേർന്ന് അപവാദം പറഞ്ഞ് അവനെ നശിപ്പിച്ചു കളഞ്ഞുവെന്നും താരം. സിനിമയിലെ ചില മേലാളൻമാർ വിചാരിക്കുന്ന പോലെ എല്ലാം നടക്കണം, ഇല്ലെങ്കിൽ ഒതുക്കികളയുമെന്നും നടൻ വ്യക്തമാക്കി.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button