
മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായ നവ്യാ നായർ അടുത്തിടെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിൽ കുറ്റാരോപിതനായ (ഐആർഎസ്) ഉദ്യോഗസ്ഥനായ സച്ചിൻ സാവന്തും നവ്യാ നായരും തമ്മിൽ ബന്ധമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
അടുത്തിടെ നവ്യാ നായരുടെ പേര് കേസുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരുന്നു. നടിക്ക് സമ്മാനങ്ങളും ആഭരണങ്ങളും സച്ചിൻ സാവന്ത് നൽകിയിരുന്നെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. സച്ചിൻ തനിക്ക് നൽകിയ സമ്മാനങ്ങൾ ഒരു സുഹൃത്തെന്ന നിലയിൽ മാത്രമാണെന്നും മറ്റൊരു ബന്ധവും ഇല്ലെന്നും നടി നവ്യാ നായർ പറഞ്ഞിരുന്നു. എന്നാൽ ഇരുവരും ഡേറ്റിംങിലാണെന്നാണ് സച്ചിൻ മൊഴി നൽകിയിരിക്കുന്നത് എന്നാണ് പുറത്തെത്തുന്ന വിവരം.
എന്നാലിപ്പോൾ നിങ്ങളിൽ കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ടാഗ് ലൈൻ നൽകി നവ്യാ നായർ തകർന്നിരിക്കുമ്പോൾ നന്നായി നൃത്തം ചെയ്യൂ എന്ന പോസ്റ്റാണ് പങ്കുവച്ചിരിക്കുന്നത്. കടുത്ത പോരാട്ടങ്ങളുെട നടുവിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും നൃത്തം ചെയ്യൂ എന്നാണ് താരം കുറിച്ചത്.
Post Your Comments