നെൽസണും രജനിയും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് ജയിലർ, ലോകമെമ്പാടും നിന്ന് വമ്പൻ കളക്ഷൻ നേടി മുന്നേറിയ ചിത്രം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ്. ഇതോടെ തമിഴ് സിനിമയിലെ ഏറ്റവും വലിയ താരമാണ് താനെന്ന് സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലറിലൂടെ വീണ്ടും തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.
സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ ആക്ഷൻ ചിത്രം ബോക്സ് ഓഫീസിൽ 500 കോടിയിലധികം നേടി. ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകളാണ് ചിത്രം തകർത്ത് മുന്നേറിയത്. ചരിത്ര വിജയം കൈവരിച്ചതോടെ ചിത്രത്തിന്റെ നിർമ്മാതാവ് സൺ പിക്ചേഴ്സ് താരത്തിന് ഒരു ചെക്ക് സമ്മാനമായി നൽകിയിരിക്കുകയാണ്. മിന്നും വിജയം ജയിലർ ചിത്രം സ്വന്തമാക്കിയതോടെയാണ് സമ്മാനം തേടിയെത്തിയത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
അതിഥി വേഷത്തിൽ ശിവരാജ് കുമാറും, മോഹൻ ലാലും ഒക്കെ തകർത്ത് അഭിനയിച്ച ചിത്രം സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്ന് കൂടിയാണ്. 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ് ‘ജയിലർ. ജയിലറിന്റെ ചരിത്രവിജയം ആഘോഷിക്കുന്നു എന്ന തലക്കെട്ട് നൽകിയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
Post Your Comments