
മലയാളത്തിലും, തമിഴിലുമായി യുവസംവിധായകൻ നജീബ് അലി ഒരുക്കുന്ന പുതിയ ചിത്രം ‘അതിശയ വിളക്ക്’ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. കൊച്ചി: മലയാളത്തിലെയും, തമിഴിലെയും പ്രമുഖ താരങ്ങളെ അണിനിരത്തി ഫിലിം ഫോർട്ട് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ‘അതിശയ വിളക്ക്’ നജീബ് അലി സംവിധാനം ചെയ്യുന്നു. മലയാളികളുടെ പ്രിയതാരങ്ങൾ തങ്ങളുടെ ഫെയ്സ് ബുക്കിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്.
സൂപ്പർ ഹീറോ ചിത്രമായ അതിശയ വിളക്കിൻ്റെ കഥയും,തിരകഥയും ഒരുക്കിയത് ഷെമീർ ഗുരുവരാണ്. ഗാനരചന – എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , ക്യാമറ – സോണി സുകുമാരൻ, എഡിറ്റിംങ്ങ് – ജിതിൻ കൂബുക്കാട്ട് , മേക്കപ്പ് _ ജിജു കൊടുങ്ങലൂർ , പ്രൊഡക്ഷൻ കൺട്രോളർ- ദാസ് വടക്കുംചേരി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് _ റോയ് തൈക്കാടൻ ,പ്രൊജക്റ്റ് ഡിസൈനർ -ഫസൽ ഗുരുവായൂർ .പി.ആർ ഒ – പി.ആർ.സുമേരൻ. ചിത്രീകരണം ജാർഗണ്ട്, ഒറ്റപ്പാലം, പാലക്കാട്, വയനാട് എന്നിവടങ്ങളിലായി സെപ്തംബർ അവസാനം ആരംഭിക്കുമെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ അറിയിച്ചു.
Post Your Comments