തന്റെ ആദ്യ സംവിധാന ചിത്രമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിന് മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി ദിവസങ്ങൾക്ക് ശേഷം, ആർ മാധവൻ ഇപ്പോൾ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റായി നിയമിതനായിരിക്കുകയാണ്.
ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂറിന് പകരക്കാരനായാണ് FTII പ്രസിഡന്റായി മാധവനെ നിയമിച്ചതായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് ഠാക്കൂർ പ്രഖ്യാപനം നടത്തിയത്. . പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായും നാമനിർദ്ദേശം ചെയ്യപ്പെട്ട നടൻ മാധവൻ ജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നിങ്ങളുടെ വിപുലമായ അനുഭവവും ശക്തമായ ധാർമ്മികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്ക് എന്റെ ആശംസകൾ.”എന്നാണ് അനുരാഗ് ഠാക്കൂർ കുറിച്ചത്.
ഈ ബഹുമതിക്കും ആശംസകൾക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് മാധവൻ കുറിച്ചു. തന്റെ കഴിവിനനുസരിച്ച് കഠിനമായി പ്രയത്നിക്കുമെന്നും താരം കുറിച്ചു. റോക്കട്രി: ദി നമ്പി ഇഫക്‌റ്റിൽ മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ കഥയാണ് സിനിമയായി ആദ്യമായി സംവിധാനം ചെയ്തത്, അത് അദ്ദേഹത്തിന് മികച്ച ചിത്രത്തിനുള്ള ആദ്യ ദേശീയ അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു. വാർത്ത പുറത്ത് വന്നതോടെ ഏറെ സന്തോഷത്തിലാണ് താരത്തിന്റെ ആരാധകരും.
Post Your Comments