CinemaLatest News

ജയിലർ ഹിറ്റായതിൽ സമ്മാനം രജനിക്ക് മാത്രമല്ല, ആഡംബര കാറും ചെക്കും സംവിധായകനും: കലാനിധി മാരനെ പുകഴ്ത്തി പ്രേക്ഷകർ

നെൽസണ് നൽകിയ സമ്മാനത്തെക്കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്

രജനികാന്തിന്റെ ‘ജയിലർ’ എന്ന ചിത്രത്തിന്റെ മഹത്തായ വിജയത്തെ തുടർന്ന് സമ്മാനങ്ങളുമായി സൺ പിക്ചേഴ്സ്. സൺ പിക്‌ചേഴ്‌സ് ഉടമ കലാനിധി മാരൻ രജനികാന്തിന് പുതിയ ബിഎംഡബ്ല്യു X7 സമ്മാനമായി നൽകിയിരുന്നു. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത രജനികാന്തിന്റെ ‘ജയിലർ’ വൻ ഹിറ്റായി മുന്നേറുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആഗോളതലത്തിൽ 600 കോടി ക്ലബിൽ എത്തിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലടക്കം വൻ വൈറലായ വാർത്തകൾക്ക് ശേഷം കലാനിധി മാരൻ ജയിലർ സംവിധായകൻ നെൽസണ് നൽകിയ സമ്മാനത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ‘ജയിലർ’ സംവിധായകൻ നെൽസനാണ് സൺ പിക്‌ചേഴ്‌സ് മേധാവി കലാനിധി മാരനിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങിയത്.

വിനായകൻ, രമ്യാ കൃഷ്ണൻ, വസന്ത് രവി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹൻലാലും, ശിവ രാജ്‌കുമാറും, ജാക്കി ഷ്‌റോഫും ചിത്രത്തിൽ തകർപ്പൻ അതിഥി വേഷത്തിലെത്തിയിരുന്നു.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button