കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അപർണ. നടിയുടെ വിയോഗവാർത്ത അറിഞ്ഞതിനെ ഞെട്ടലിലാണ് സീരിയൽ ലോകം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾ നടി മരണപ്പെട്ടിരുന്നു. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു.
read also: എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു, സ്വന്തം പേര് പോലും മാറി: പല സംഭവങ്ങളും വെളിപ്പെടുത്തി നവ്യ
തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി അപർണ പ്രവർത്തിച്ചിരുന്നു. 15 ദിവസം മുൻപ് കുട്ടികളെ നോക്കാൻ മറ്റാരുമില്ലെന്നു പറഞ്ഞു നടി ജോലി രാജിവച്ചു. എന്നാൽ പിന്നീട് അതേ ആശുപത്രിയിലേക്ക് അപർണ തിരിച്ചുവന്നത് ജീവനില്ലാതെ.
ആത്മസഖി, ചന്ദനമഴ,ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളിലും കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി, മേഘതീർഥം,അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സഞ്ജിതാണ് ഭര്‍ത്താവ്. രണ്ടുമക്കളുണ്ട്.
Post Your Comments