പ്രശസ്ത നടി അഭിരാമി കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ഓണക്കാലത്ത് മകൾ കൽക്കിയുടെ മുഖവും നടി വെളിപ്പെടുത്തിയിരിക്കുകയാണ്.
മുൻകാല ചിത്രങ്ങളിൽ, മകളുടെ മുഖം മറച്ചാണ് പോസ്റ്റുകൾ പങ്കുവെച്ചിരുന്നത്. എന്റെ ഭർത്താവിനെ ഫോട്ടോയ്ക്ക് പോസ് ചെയ്യിക്കാൻ ബുദ്ധിമുട്ടാണ്. അതിൽ ഒരു കുഞ്ഞിനെയും നായയെയും ചേർക്കാൻ ശ്രമിക്കുക, നിങ്ങൾക്ക് രസകരമായ ചില ചിത്രങ്ങൾ ലഭിക്കുമെന്നാണ് ”അഭിരാമി കുറിച്ചത്. കഴിഞ്ഞ മാതൃദിനത്തിലാണ് താൻ ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത കാര്യം താരം ആരാധകരുമായി പങ്കുവെച്ചത്. താനും ഭർത്താവ് രാഹുലും ചേർന്ന് കൽക്കി എന്ന പെൺകുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായെന്നും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും അഭിരാമി പറഞ്ഞിരുന്നു.
കൂടാതെ മാതൃദിനത്തിൽ തന്റെ മകളെ ലോകത്തിന് പരിചയപ്പെടുത്തി അഭിരാമി എഴുതി, “പ്രിയ സുഹൃത്തുക്കളെ, എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളാണെന്ന് അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ മകളെ ദത്തെടുത്തത്, അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു, ഒരു അമ്മയെന്ന നിലയിൽ ഇന്ന് ഈ മാതൃദിനം ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ട്, ഈ പുതിയ ദൗത്യം ആരംഭിക്കുമ്പോൾ ഞങ്ങൾക്കും കുടുംബത്തിനും നിങ്ങളുടെ അനുഗ്രഹങ്ങൾ വേണമെന്നുമാണ് കുറിച്ചത്. ഹെൽത്ത് കെയർ ബിസിനസ് കൺസൾട്ടന്റായ രാഹുൽ പവനനെയാണ് അഭിരാമി വിവാഹം കഴിച്ചത്. 2009ലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
Post Your Comments