രക്ഷാബന്ധൻ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ സഹോദരി ശ്വേത സിംഗ് കീർത്തി. 2020-ൽ സഹോദരനെ നഷ്ടപ്പെട്ട ശ്വേത, വികാരനിർഭരമായ കുറിപ്പിനൊപ്പം ഏതാനും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
നിങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്, എന്നോടൊപ്പമുണ്ട് സുശാന്ത്, പക്ഷേ ചിലപ്പോൾ എനിക്ക് നിങ്ങളെ കാണാനോ സംസാരിക്കാനോ നിങ്ങളുടെ പുഞ്ചിരി കാണാനോ നിങ്ങളുടെ ശബ്ദം വീണ്ടും കേൾക്കാനോ കഴിയുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന, ആരുമായും പങ്കിടാൻ ആഗ്രഹിച്ചാലും, എനിക്ക് കഴിയില്ല. ഈ വേദന എന്റെ ഹൃദയത്തോട് ചേർന്നിരിക്കട്ടെ, അത്രയും അടുപ്പമുള്ള ഒന്ന് വിവരിക്കാൻ, വാക്കുകൾ കണ്ടെത്താൻ പ്രയാസമാണ്. ഈ ഭൗതിക ലോകത്തിന്റെ ക്ഷണികമായ സ്വഭാവം തുറന്നുകാട്ടിക്കൊണ്ട് കടന്നുപോകുന്ന ഓരോ ദിവസവും നഷ്ട്ടമാകലിന്റെ വേദന ആഴത്തിൽ ഉള്ളതാണ്, എനിക്ക് ഏക ആശ്വാസം ദൈവം മാത്രമാണ് സുശാന്ത്.
നീ എവിടെയായിരുന്നാലും സമാധാനത്തിലും സന്തോഷത്തിലും ആയിരിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു, ജീവിതത്തിന്റെ മറുവശത്ത് നമുക്ക് എന്നെങ്കിലും കണ്ടുമുട്ടാം സുശാന്ത് എന്നുമാണ് സഹോദരി കുറിച്ചത്. സഹോദരൻ അകാലത്തിൽ നഷ്ട്ടപ്പെട്ടുപോയ സഹോദരിയുടെ വേദന നിറഞ്ഞ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. നടന്റെ മരണത്തെ തുടർന്ന് ഒട്ടേറെ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. നെപ്പോട്ടിസമടക്കം താരത്തിന്റെ മരണത്തോടെ വൻ ചർച്ചയായി മാറിയിരുന്നു.
Post Your Comments