
തെന്നിന്ത്യൻ താര സുന്ദരി തൃഷയെക്കുറിച്ച് ബിഗ് ബോസ് താരം മീര മിഥുൻ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തൃഷ നായികയായി അഭിനയിച്ച ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ സംഭവമാണ് മീര വെളിപ്പെടുത്തിയത്.
‘തൃഷ നായികയായ സിനിമയിൽ താൻ ചെറിയ വേഷം ചെയ്തിട്ടുണ്ട്. സിനിമയിലെ ഹീറോ മോശമായ രീതിയില്‍ തൃഷയുടെ ദേഹത്ത് കൈ വെച്ചു. തൊടാൻ പാടില്ലാത്ത സ്ഥലത്താണ് സ്പര്‍ശിച്ചത്. തുടരെ ഇവിടെ കൈ വെച്ചത് തൃഷയ്ക്ക് അസ്വസ്ഥതയുണ്ടാക്കി. എന്നാല്‍ തൃഷ ഒന്നും പറഞ്ഞില്ല. കണ്ട് നിന്ന എനിക്ക് ദേഷ്യം വന്നു. പ്രതികരിച്ചാല്‍ അവസരം നഷ്ടപ്പെടുമെന്ന് ഭയന്നാണ് തൃഷ മൗനം പാലിച്ചത്’- മീര മിഥുൻ പറയുന്നു.
read also: ഓണത്തിനും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് ദിലീപ് ചിത്രം ‘വോയ്സ് ഓഫ് സത്യനാഥൻ’
മുൻ നിര നായികയായ തൃഷയ്ക്ക് ഇതാണ് സാഹചര്യമെങ്കില്‍ സാധാരണ നടിമാര്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളതെന്നും മീര മിഥുൻ ചോദിച്ചു. പരാമര്‍ശം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ നടന്റെ പേര് തുറന്ന് പറയാൻ മീര തയ്യാറായിട്ടില്ല. അനാവശ്യ പ്രസ്താവനകളുടെ പേരില്‍ പലപ്പോഴും വിവാദങ്ങളിൽ നിറയുന്ന മീര മിഥുന്റെ വാക്കുകള്‍ വിശ്വാസ്യയോഗ്യമാണോ എന്ന സംശയമാണ് പലരും ഉയർത്തുന്നത്.
Post Your Comments