CinemaLatest News

ഛായാ​ഗ്രഹകൻ കുളത്തൂർ അരവിന്ദാക്ഷൻ നായർ അന്തരിച്ചു

മലയാളത്തിലെ നിരവധി പ്രമുഖ സംവിധായകരോടും കലാകാരന്മാരോടും ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്

പ്രശസ്ത മലയാള ഛായാഗ്രാഹകൻ വി അരവിന്ദാക്ഷൻ നായർ ( 72) അന്തരിച്ചു. തിരുവനന്തപുരം പുളിമൂട്ടിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഫീച്ചർ ഫിലിമുകൾക്ക് പുറമെ നിരവധി ഡോക്യുമെന്ററികളും വി അരവിന്ദാക്ഷൻ നായർ ചിത്രീകരിച്ചിട്ടുണ്ട്.

കേരള ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോയിലെ മുൻ സീനിയർ ക്യാമറാമാനാണ്. മലയാളത്തിലെ നിരവധി പ്രമുഖ സംവിധായകരോടും കലാകാരന്മാരോടും ഒപ്പം പ്രവർത്തിച്ചിട്ടുണ്ട് അരവിന്ദാക്ഷൻ നായർ. ഷാജി എൻ കരുൺ, കെ ആർ മോഹനൻ, ലെനിൻ രാജേന്ദ്രൻ എന്നിവരോടൊപ്പം അരവിന്ദാക്ഷൻ നായർ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഒട്ടേറെ ഡോക്യുമെന്ററികളും നിർമ്മിച്ചിട്ടുണ്ട്.

ജോർജ് കിത്തു സംവിധാനം ചെയ്ത ശ്രീരാഗം, കെ എൻ ശശിധരൻ സംവിധാനം ചെയ്ത കാണാതായ പെൺകുട്ടി, പി അനിൽ സംവിധാനം ചെയ്ത പോസ്റ്റ് ബോക്സ് നമ്പർ 27, പി ആർഎസ് ബാബുവിന്റെ അനഘകൂടാതെ ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്ത സിനിമകളിലും അരവിന്ദാക്ഷൻ നായർ പ്രവർത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button