ഇതുവരെയായി എൻഐഎ എന്നെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല, വാർത്ത എന്നെയും ഞെട്ടിച്ചിരിക്കുകയാണെന്ന് വരലക്ഷ്മി ശരത്കുമാർ. തന്റെ മാനേജർ ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട് എൻഐഎ ചോദ്യം ചെയ്യാൻ വിളിച്ചെന്ന വാർത്ത തെറ്റാണെന്ന് നടി വരലക്ഷ്മി വെളിപ്പെടുത്തി.
പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നും നടി പറഞ്ഞു. മാനേജർ ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട് എൻഐഎ എനിക്ക് നോട്ടീസ് അയച്ചുവെന്ന വാർത്തകളിലും ഊഹാപോഹങ്ങളിലും സത്യമില്ല. അങ്ങനെയൊരു സമൻസോ നോട്ടീസോ അയച്ചിട്ടില്ല. ആരും എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല. 3 വർഷം മുമ്പ് ശ്രീ ആദിലിംഗം എന്നോട് ഫ്രീലാൻസ് മാനേജരായി ചേർന്നു. കുറച്ചുകാലം മാത്രമാണ് അദ്ദേഹം എന്നോടൊപ്പം പ്രവർത്തിച്ചത്.
ഈ കാലയളവിൽ മറ്റ് പല ഫ്രീലാൻസ് മാനേജർമാരുമായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെകാലാവധി കഴിഞ്ഞതോടെ ശേഷം, ഇന്നുവരെ ഞങ്ങൾ പരസ്പരം സംസാരിക്കുകയോ മറ്റ് ആശയവിനിമയങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. വാർത്ത കണ്ട് ഞാനും ഞെട്ടി. ഏത് അന്വേഷണത്തിലും സർക്കാരുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. ഇത്തരം വ്യാജവാർത്തകൾ ആര്, എങ്ങനെ നിർമ്മിക്കുന്നു?, താരങ്ങളെ ഇത്തരം അനാവശ്യ വാർത്തകളിലേക്ക് തള്ളി ഇടുന്നവർക്ക് എന്താണ് ലഭിക്കുന്നതെന്നും നടി ചോദിക്കുന്നു.
Post Your Comments