മലയാള ചിത്രം ആർ.ഡി.എക്‌സിനെ അഭിനന്ദിച്ചു ഉദയനിധി സ്റ്റാലിൻ രംഗത്ത്. , ഇന്ത്യയിലെ മികച്ച ആയോധനകല സിനിമയാണിതെന്നും താരം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മികച്ച ആയോധന കല/ആക്ഷൻ ചിത്രമാണ് ആർ.ഡി.എക്‌സ് എന്നും തീയറ്ററുകളിൽ പോയി ഈ ചിത്രത്തെ പിന്തുണയ്ക്കണമെന്നും ഉദയനിധി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഉദയനിധിക്ക് നന്ദി പറഞ്ഞുകൊണ്ട് നീരജ് മാധവ് ഉദയനിധിയുടെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം തീയറ്ററിൽ കണ്ട മികച്ച ആക്ഷൻ ചിത്രമാണിതെന്നും ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ ആർ.ഡി.എക്‌സ് ചിത്രത്തിലുണ്ടെന്നുമാണ് ചിത്രം കണ്ടിറങ്ങിയവർ പറഞ്ഞത്.
വൻ മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം കൂടിയാണിത്. നാല് ദിവസം കൊണ്ട് ലോകമെമ്പാടും നിന്ന് 18 കോടിയോളം രൂപ ആർഡിഎക്‌സ് സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുറഞ്ഞ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും മികച്ച കളക്ഷനാണിതെന്നാണ് വിവരം. മറ്റ് ഓണ ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തിയറ്ററുകളിൽ റിലീസ് ചെയ്തിട്ടും ഇത്രയും രൂപ കളക്ഷൻ നേടിയത് ആർ.ഡി.എക്‌സ് എന്ന ചിത്രത്തിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്.
Post Your Comments