GeneralLatest NewsMollywoodNEWSWOODs

ഏതാണ്ട് ലോട്ടറി അടിച്ച പോലെ, നാല് വശത്തുനിന്നും പ്രശ്നങ്ങൾ: തുറന്നു പറഞ്ഞ് സൗഭാഗ്യ

കഴിഞ്ഞ ദിവസം അമ്മ താര കല്യാണിന്റെ തൊണ്ടയ്ക്ക് ചെറിയ ഒരു പ്രൊസീജ്യർ നടത്തി

മലയാളികൾക്ക് ഏറെ പരിചിതയാണ് നർത്തകിയും നടിയുമായ സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകൾ കൂടിയായ സൗഭാഗ്യയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞ ദിവസം അമ്മ താര കല്യാണിന്റെ തൊണ്ടയ്ക്ക് ചെറിയ ഒരു പ്രൊസീജ്യർ നടത്തിയതിനെ കുറിച്ച് സൗഭാഗ്യ അറിയിച്ചിരുന്നു. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സൗഭാ​ഗ്യ. തന്റെയും അമ്മയുടെയും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് താരം.

read also: കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനമ്മമാരെ കാണുന്ന മക്കള്‍ എങ്ങനെ കൃഷിയിലേക്ക് വരും: ജയസൂര്യ

സൗഭാഗ്യയുടെ വാക്കുകൾ ഇങ്ങനെ,

‘അമ്മയ്ക്ക് ചെറിയൊരു പ്രൊസീജ്യർ ആയിരുന്നു. അന്ന് തന്നെ വീട്ടിലേക്ക് പോയി. ഇപ്പോൾ ബെറ്ററായി വരുന്നു. ന്യൂസിൽ വരുന്നത് പോലെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും എല്ലാം ഉണ്ടാകുമല്ലോ, അങ്ങനെ പോയികൊണ്ടിരിക്കുന്നു.

ഞാൻ ഇപ്പോൾ ആശുപത്രിയിൽ പോയി വന്നതേയുള്ളു. എനിക്ക് എന്റേതായ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതിന്റെ ഭാഗമായുള്ള റെഗുലർ ചെക്കപ്പിനും മറ്റും പോയതാണ്. ബ്ലഡ് ടെസ്റ്റും കാര്യങ്ങളുമൊക്കെ ചെയ്തു. ഡോക്ടർ മെഡിസിൻ ഒക്കെ തന്നു. ഇപ്പോൾ വന്ന് കയറിയതെ ഉള്ളൂ. ആശുപത്രിയിൽ ഡോക്ടർ പറയുന്നത് എല്ലാം കാണിച്ചു തരണം എന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ ഞാൻ തനിയെ ആണ് പോയത്. ഞാൻ ഇതുവരെ ഒറ്റയ്ക്ക് പോയിട്ടില്ല. അതിന്റെ ടെൻഷനും മറ്റും ഉണ്ടായിരുന്നു.

സാധാരണ പ്രസവശേഷം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് എനിക്ക്. അയൺ കുറവ്, വൈറ്റമിൻ ഡി കുറവ്, ബോഡി പെയിൻ, ജോയിന്റ് പെയിൻ തുടങ്ങിയ പ്രശ്നങ്ങളാണ് എനിക്ക്. തൈറോയ്ഡിന്റെ ചില പ്രശ്നങ്ങളും കാണിക്കുന്നുണ്ട്. രണ്ടു മൂന്ന് ഡോക്ടർമാരെ കാണിക്കേണ്ടി വന്നു. ഇപ്പോൾ ഏതാണ്ട് ലോട്ടറി അടിച്ച പോലെയാണ്. നാല് വശത്തുനിന്നും പ്രശ്നങ്ങളാണ്’- സൗഭാഗ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button