കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ പങ്കെടുത്ത് നടൻ ജയസൂര്യ പറഞ്ഞ വാക്കുകൾ വലിയ ചർച്ചയാകുകയാണ്. ‘കൃഷിക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് െകാടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം െകാടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ് അവര്‍ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻഅവര്‍ക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്’ എന്നായിരുന്നു കൃഷി മന്ത്രി പി. പ്രസാദും വ്യവസായ മന്ത്രി പി. രാജീവും വേദിയിലിരിക്കുമ്പോൾ ജയസൂര്യ പറഞ്ഞത്.
പിണറായി സര്‍ക്കാറിനെ വിമര്‍ശിച്ചതിനുപിന്നാലെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്റെ സ്ഥലം അളക്കാൻ റവന്യൂ ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടത് ഓര്‍മിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ട്രോള്‍. ‘സ്ഥലം അളക്കണ്ടേല്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം’ എന്നായിരുന്നു നടൻ ജയസൂര്യയുടെ ചിത്രത്തിനൊപ്പം രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
‘രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോ സര്‍വേ സംഘം പണി തുടങ്ങും’, ചുളുവില്‍ വീടും സ്ഥലവും അളക്കാനുള്ള സൈക്കോളജിക്കല്‍ അപ്രോച്ച്… കൊച്ചു കള്ളൻ, UDF അധികാരത്തില്‍ വരുന്നത് വരെ അവാര്‍ഡ് പ്രതീക്ഷിക്കണ്ട, സ്റ്റേജില്‍ ഇരുത്തി പണി കൊടുക്കാനും വേണം ഒരു പവറ്, അല്ല പിന്നെ കിട്ടിയ അവസരം നന്നായി മുതലാക്കി, സ്ഥലം അളക്കട്ട്.. എന്നാലും നിലപാട് മാറ്റി പറയാൻ ഇടതു പക്ഷം അല്ല ജയ സൂര്യ. അദ്ദേഹം രാഷ്ട്രീയം അല്ല പറഞ്ഞത് ജനങ്ങള്‍ക്ക് പറയാൻ ഉള്ള കാര്യം ആണ്… എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
Leave a Comment