CinemaLatest News

സ്കൂളുകളിൽ കുട്ടികൾക്ക് ഇടവേള സമയം കൂട്ടി നൽകണമെന്ന് നിവിൻ പോളി, ഉറപ്പായും പരി​ഗണിക്കാമെന്ന് ശിവൻകുട്ടി

നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്

സ്കൂളുകളിൽ കുട്ടികൾക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം, സ്കൂളുകളിൽ കുട്ടികൾക്ക് ഇടവേള സമയം കൂട്ടി നൽകണമെന്ന് നിവിൻ പോളി ആവശ്യപ്പെട്ടതായി മന്ത്രി ശിവൻകുട്ടി.

കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന്‌ നിവിനെ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

മന്ത്രി പങ്കുവച്ച കുറിപ്പ് വായിക്കാം

കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം.

പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന്‌ നിവിനെ അറിയിച്ചു. ഓണാശംസകൾ നേർന്നു.

shortlink

Related Articles

Post Your Comments


Back to top button