CinemaLatest News

ആരോഗ്യമന്ത്രി ആത്മകഥ സിലബസ്സിലാക്കി കൊടുക്കുന്നു, അതേ കേരളത്തിൽ വയറ്റിൽ കത്രികയുമായി ഹർഷിന വേദനിച്ച് ജീവിച്ചത് 5 വർഷം

നീതിക്കായി ഒരു സ്ത്രീ കാത്തിരിക്കുകയാണെന്ന് നടൻ ജോയ്

മൂന്നാം പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ പൂർണ്ണമായ നീതി കിട്ടും വരെ സമരം തുടരുമെന്ന് പന്തീരാങ്കാവ് സ്വദേശിനി ഹർഷിന വ്യക്തമാക്കി. ആരോഗ്യമന്ത്രി ആത്മകഥ സിലബസ്സിലാക്കി പഠിക്കാൻ കൊടുക്കുന്നു, അതേ കേരളത്തിൽ ഓപ്പറേഷനിടക്ക് വയറ്റിൽ മറന്നുവക്കപ്പെട്ട കത്രികയുമായി ഹർഷിന ജീവിച്ചത് 5 വർഷം, നീതിക്കായി ഒരു സ്ത്രീ കാത്തിരിക്കുകയാണെന്ന് നടൻ ജോയ് മാത്യു പറഞ്ഞു.

കുറിപ്പ് വായിക്കാം

ആരോഗ്യമന്ത്രിമാർ ആത്മകഥ ഉണ്ടാക്കി അത് സിലബസ്സിൽ തിരുകിക്കയറ്റി കുട്ടികൾക്ക് പഠിക്കാൻ കൊടുക്കുമ്പോൾ ചില സത്യങ്ങൾ ഉൾക്കൊള്ളിക്കാൻ മറക്കരുത് .സർക്കാർ ചികിത്സ എങ്ങിനെ ഒരു മനുഷ്യ ജീവിതം ദുരിതമയമാക്കാം എന്നത് പുതിയ കുട്ടികൾ പഠിക്കേണ്ടതാണ് ,“ഗവർമെന്റ് മെഡിക്കൽ കോളജ് ആശുപത്രികൾ എക്കാലത്തും സാധാരണ ക്കാരോട് കാരൂണ്യരഹിതമായേ പെരുമാറാറുള്ളൂ – ഇവിടെ ജീവിക്കുന്ന മനുഷ്യർക്ക് അവകാശപ്പെട്ടതാണ് നല്ല ചികിത്സാ സൗകര്യങ്ങൾ .

എന്നാൽ ഇത് ആരുടെയോ ഔദാര്യം എന്ന മട്ടിലാണ് ഇവിടെ ജോലിചെയ്യുന്ന ഒട്ടുമിക്ക ആരോഗ്യ പ്രവർത്തകരും കാണുന്നത് . അപ്പോൾ ചികിത്സയിൽ ആത്മാർഥത അശേഷം കാണില്ല എന്നത് തീർച്ചയാണല്ലോ.

അതുകൊണ്ടാണ് ശസ്ത്രക്രിയക്കിടെ ഒരു കത്രിക രോഗിയുടെ വയറ്റിൽ മറന്ന് വെച്ചത്. (ഇത് തിരിച്ചറിഞ്ഞ കേസ്, അന്വേഷിച്ച് ചെന്നാൽ ആരുടെയൊക്കെ വയറ്റിൽ എന്തെല്ലാം ഉപകരണങ്ങൾ മറന്ന് വെച്ചു എന്ന കണക്ക് അമ്പരപ്പിക്കുന്നതായിരിക്കും ) കഴിഞ്ഞ അഞ്ചു വർഷമായി ഹർഷിന എന്ന മൂന്നുമക്കളുടെ അമ്മ അനുഭവിച്ച വേദനക്ക് കണക്കില്ല.

ചികിത്സക്കായി ചിലവാക്കിയ പണത്തിന്റെ കണക്ക് വേറെ. ഈ ചികിത്സാപ്പിഴവിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഗവർമെന്റ് കാണിക്കുന്ന
അലംഭാവത്തിനെതിരെ ഹർഷിന നടത്തുന്ന സമരം തിരുവോണ ദിവസമായ ഇന്നലെ നൂറ് ദിവസം തികയുകയാണ് – എല്ലാവരും ഓണം ഉണ്ണുമ്പോൾ ശൂന്യമായ നാക്കില മുന്നിൽവെച്ച് ഹർഷിനായും സമരസിമിതി പ്രവർത്തകരും ഉപവാസം അനുഷ്ഠിക്കുകയാണ് “
നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഹർഷിനക്ക് എന്റെ പിന്തുണ .

shortlink

Related Articles

Post Your Comments


Back to top button