കൊച്ചി: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടൻ ബാല. ഇപ്പോൾ ഒരു അഭിമുഖത്തിൽ ബാല പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. സൂര്യ നായകനായ കങ്കുവ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നു എന്ന് ബാല പറയുന്നു.
‘ഞാൻ ഒരു തമിഴ് സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. സൂര്യ നായകനായ കങ്കുവ, എന്റെ സഹോദരനാണ് ഇപ്പോൾ സംവിധാനം ചെയ്യുന്നത്. തുടക്കത്തിൽ ഞാൻ സംവിധാനം ചെയ്യാനിരുന്ന സിനിമയാണ്. പക്ഷെ ആരോഗ്യ പ്രശ്നങ്ങൾ കാരണം ചെയ്യാൻ സാധിച്ചില്ല. ഇപ്പോൾ നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥന കാരണം തിരിച്ച് വന്നിരിക്കുകയാണ്. ഒരു സിനിമ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുകയാണ്.’
Post Your Comments