യുവ തിരക്കഥാകൃത്തുക്കളിൽ ഏറെ ശ്രദ്ധേയനാണ് അഭിലാഷ് പിള്ള. മലയാളത്തിന് വലിയ വിജയം സമ്മാനിച്ച മാളികപ്പുറത്തോടെ ഏറെ തിരക്കുള്ള ഒരാളായിന്ന് മാറിയിരിക്കുകയാണ് ഈ യുവ തിരക്കഥാകൃത്ത്.
ഇൻഫോപാർക്കിലെ ജോലി രാജി വെച്ചാൽ എന്താകും മുന്നോട്ടുള്ള ജീവിതം എന്ന് ആലോചിച്ചു നിന്ന എനിക്ക് രാജി കത്ത് എഴുതി തന്ന് ജോലി വിട്ടിട്ട് സ്വപ്നം കാണുന്ന സിനിമകൾക്ക് തിരക്കഥ എഴുതാൻ പറഞ്ഞവൾ നീയാ. 2007 ഓഗസ്റ്റ് 30ന് കോളേജിൽ വെച്ച് പറഞ്ഞ ആ ഇഷ്ടത്തെ 2012ൽ താലികെട്ടി സ്വന്തമാക്കിയപ്പോൾ എനിക്ക് അറിയില്ലാരുന്നു ഞാൻ കാരണം നീയൊരുപാട് വിഷമിക്കേണ്ടി വരുമെന്ന്. ജോലി ഇല്ലാതെ സിനിമയുടെ പുറകെ നടന്ന് ജീവിതം കളയുവാ എന്ന് എല്ലാവരും പറഞ്ഞപ്പോൾ നീയൊരുപാട് കരഞ്ഞിട്ടുണ്ട് എന്നറിയാം. അന്നും നീ വിശ്വസിച്ചത് എന്നെയാണ് സിനിമ ചെയ്യും എന്ന് ഞാൻ നിനക്ക് തന്ന വാക്കിനെയാണ്. സുഹൃത്തായും ഭാര്യയായും കൂടെ നിന്ന് നീ തന്ന ആ ധൈര്യം തന്നെയാണ് എന്റെ ഓരോ സിനിമയും.
എന്നാൽ ജീവിതത്തിൽ ജോലിയും മനസിൽ സിനിമയെന്ന സ്വപ്നവുമായി ജീവിച്ചപ്പോൾ കൂടെ നിന്ന് പിന്തുണ തന്നത് ഭാര്യ അശ്വതി ആണെന്ന് താരം പറയുന്നു.
കുറിപ്പ് വായിക്കാം
ഇൻഫോപാർക്കിലെ ജോലി രാജി വെച്ചാൽ എന്താകും മുന്നോട്ടുള്ള ജീവിതം എന്ന് ആലോചിച്ചു നിന്ന എനിക്ക് രാജി കത്ത് എഴുതി തന്ന് ജോലി വിട്ടിട്ട് സ്വപ്നം കാണുന്ന സിനിമകൾക്ക് തിരക്കഥ എഴുതാൻ പറഞ്ഞവൾ നീയാ.
2007 ഓഗസ്റ്റ് 30ന് കോളേജിൽ വെച്ച് പറഞ്ഞ ആ ഇഷ്ടത്തെ 2012ൽ താലികെട്ടി സ്വന്തമാക്കിയപ്പോൾ എനിക്ക് അറിയില്ലാരുന്നു ഞാൻ കാരണം നീയൊരുപാട് വിഷമിക്കേണ്ടി വരുമെന്ന്.
ജോലി ഇല്ലാതെ സിനിമയുടെ പുറകെ നടന്ന് ജീവിതം കളയുവാ എന്ന് എല്ലാവരും പറഞ്ഞപ്പോൾ നീയൊരുപാട് കരഞ്ഞിട്ടുണ്ട് എന്നറിയാം. അന്നും നീ വിശ്വസിച്ചത് എന്നെയാണ് സിനിമ ചെയ്യും എന്ന് ഞാൻ നിനക്ക് തന്ന വാക്കിനെയാണ്. സുഹൃത്തായും ഭാര്യയായും കൂടെ നിന്ന് നീ തന്ന ആ ധൈര്യം തന്നെയാണ് എന്റെ ഓരോ സിനിമയും, ജൻമദിന ആശംസകൾ അശ്വതി എന്നാണ് താരം കുറിച്ചത്.
Post Your Comments