മോഡലും ഗായികയുമായ അഭയ ഹിരൺമയി വീണ്ടും പ്രണയത്തിലായോ എന്നാണ് സോഷ്യൽ മീഡിയ ഉറ്റ് നോക്കുന്നത്. താരത്തിന്റെ പുതിയ ചിത്രമാണ് ഇതിന് കാരണം.
അഞ്ജാതനായ ഒരാൾ അഭയ ഹിരൺമയിയെ എടുത്തുയർത്തി ചുംബിക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. ചിത്രത്തിലുള്ളത് ആരാണെന്നോ, എവിടെയാണെന്നോ തുടങ്ങിയ യാതൊരു കാര്യങ്ങളും താരം പങ്കുവച്ചിട്ടില്ല. ഗോപീ സുന്ദർ ഹിരൺമയിയെ ഉപേക്ഷിച്ച് അമൃത സുരേഷിനൊപ്പം ജീവിക്കാൻ തുടങ്ങിയതോടെ അഭയ ഹിരൺമയിക്ക് ഏറെ സോഷ്യൽ മീഡിയ പിന്തുണ ലഭിച്ചിരുന്നു. പുതിയ ആളാണോ, സന്തോഷമായി, നല്ലത്, സന്തോഷമായി ജീവിക്കൂ, എല്ലാവിധ ആശംസകളും നേരുന്നു എന്ന് തുടങ്ങിയ അനേകം കമന്റുകളാണ് ചിത്രത്തിന് ആരാധകർ നൽകുന്നത്.
നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്നേഹത്തിൽ പശ്ചാത്തപിക്കരുത്, അത് തിരിച്ചു കിട്ടിയില്ലെങ്കിലും എന്നെങ്കിലുംതിരിച്ചുവരും എന്നും അഭയ ഹിരൺമയി കുറിച്ചിരുന്നു. ഈ പോസ്റ്റുമായി ചേർത്താണ് താരത്തിന്റെ പുത്തൻ ചിത്രത്തെ ആരാധകർ നോക്കി കാണുന്നത്. അഭയയെ സ്നേഹിക്കാൻ ഒരാളെത്തിയോ, അഭയ ഹിരൺമയി കാത്തിരുന്ന ആളാണോ ഇത് എന്നാണ് ആരാധകർ തിരയുന്നത്. വേർപിരിയലിന് ശേഷവും പരസ്പരം പോരടിക്കാതെ സന്തോഷമായി വഴി മാറി കൊടുത്ത അഭയയെ നിരവധിയാളുകളാണ് പിന്തുണച്ചത്.
Post Your Comments