ബിഗ്ബോസ് മലയാളം രണ്ടാം സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട നടി വീണ തന്റെ ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികള്‍ തുറന്നു പറയുകയാണ് ഇപ്പോൾ. ആര്‍ജെ അമനാണ് വീണയുടെ ഭര്‍ത്താവ്.
‘ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതോ പങ്കാളിയാക്കുന്നതോ ഇടയ്ക്ക് വെച്ച് നിര്‍ത്തി പോകാനല്ല. രണ്ടു പേരും ജീവിതയാത്രയില്‍ ഒരുമിച്ചുണ്ടാകണമെന്ന ആഗ്രഹത്തിലാണത്. ഞാന്‍ എട്ടു വര്‍ഷം ഭര്‍ത്താവുമൊത്ത് ജീവിച്ചയാളാണ്. പെട്ടെന്നൊരു ദിവസം ആ ബന്ധം ഉപേക്ഷിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജീവിതത്തില്‍ എനിക്കൊരിക്കലും ആ വ്യക്തിയെ മറക്കാന്‍ സാധിക്കില്ല. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹമെന്ന്’- മഹിളാരത്നത്തിന് അനുവദിച്ച അഭിമുഖത്തിൽ വീണ പറയുന്നു.
read also: 26 വര്‍ഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്: സന്തോഷം പങ്കുവച്ച് നടൻ സുരേഷ് ഗോപി
‘അമ്പാടിയുടെ അച്ഛനെന്ന ബഹുമാനം ഞാനദ്ദേഹത്തിന് എപ്പോഴും നല്‍കും. നിലവില്‍ ഞങ്ങള്‍ രണ്ടു പേരും പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടു വര്‍ഷമായി ഞാന്‍ മകനുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്. നിയമപരമായി ഞങ്ങള്‍ വിവാഹ മോചനം നേടിയിട്ടില്ല. പൂര്‍ണ്ണമായും ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഇതുവരെ രണ്ടുപേരും എത്തിയിട്ടില്ല. അമ്പാടിയ്ക്ക് ഒരിക്കലും അവന് കിട്ടേണ്ട വാത്സല്യം കിട്ടരുതെന്ന് ആഗ്രഹിക്കില്ല. എന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയതാണ്. അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയേയും മകന് ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അതു കൊണ്ടു തന്നെ സമയം കിട്ടുമ്പോഴൊക്കെ അമ്പാടി അദ്ദേഹത്തിന്റെ വീട്ടില്‍ പോയി നില്‍ക്കാറുണ്ട്’- വീണ പങ്കുവച്ചു.
Post Your Comments