CinemaLatest News

ഒഴിവാക്കാൻ പറഞ്ഞാലും കൊതികൊണ്ട് തിന്നുപോകുന്ന ഒന്നുണ്ട്: ഇഷ്ടം പറഞ്ഞ് പ്രിയ ​ഗായിക ചിത്ര

ജീവിതത്തിൽ പല തരം പ്രതിസന്ധികൾ വരാറുണ്ട്

മലയാളികളുടെ പ്രിയ ​ഗായികയാണ് ചിത്ര. ഓണനാളിൽ തന്റെ പ്രിയപ്പെട്ട വിഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ​ഗായിക കെ എസ് ചിത്ര.

ഒഴിവാക്കാൻ സാധിക്കാത്തത് മധുരമാണ്. മറ്റെന്തും അത്ര പ്രിയമല്ല. എരിവ് കഴിക്കാൻ പറ്റില്ല, ഉപ്പ് കുറച്ച് കഴിക്കാം പക്ഷേ മധുരം കഴിക്കരുതെന്ന് ആരെങ്കിലും പറഞ്ഞാൽ അത് സാധിക്കില്ലെന്നും ചിത്ര പറയുന്നു. മധുരം ഒഴിവാക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ കട്ടെടുത്ത് കഴിക്കാൻ പോലും മടിക്കില്ലെന്നും ചിത്ര.

ജീവിതത്തിൽ പല തരം പ്രതിസന്ധികൾ വരാറുണ്ട്, സമ്മർദ്ദങ്ങളെ എങ്ങനെയാണ് താൻ അതിജീവിക്കുന്നതെന്നും താരം വ്യക്തമാക്കി. മോതിരത്തിൽ ​ഗുരുവായൂരപ്പന്റെ ചിത്രമുണ്ട്. ടെൻഷൻ വന്നാൽ അതിൽ തൊട്ടുനോക്കും. കൂടാതെ ​ഗുരുവായൂരപ്പന്റെ കളഭവും മൂകാംബികയില് നിന്നുള്ള സിന്ദൂരവും ഉണ്ട്. എന്റെ വിശ്വാസ പ്രകാരം ഉള്ളതാണ് അതെന്നും ചിത്ര. ഇത്തരത്തിലാണ് പ്രതിസന്ധികളെ താരം നേരിടുന്നത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button