തന്റെ ആദ്യ ഉംറ നിർവഹിച്ചതിൽ സന്തോഷമുണ്ടെന്ന് ബോളിവുഡ് സൂപ്പർ താരം രാഖി സാവന്ത്. ആദിൽ ഖാനുമായുള്ള വിവാഹത്തിന് ശേഷം ഫാത്തിമ എന്ന പേര് നടി സ്വീകരിച്ചിരുന്നു.
മക്കയിലെത്തിയ താൻ ഭാഗ്യവതിയാണെന്ന് നടി പറഞ്ഞു. മക്കയിലെ വിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മക്കയിൽ വച്ച് താൻ എല്ലാവർക്കുമായി പ്രാർഥിക്കുമെന്നും നടി പറഞ്ഞു. എന്നാൽ മറുവശത്ത്, രാഖി സാവന്തും ആദിൽ ഖാൻ ദുറാനിയും അവരുടെ പരസ്യമായ അഭിപ്രായവ്യത്യാസങ്ങളുമായി മുന്നോട്ട് പോകുകയാണ്. 2022ൽ രാഖി ഇസ്ലാം മതം സ്വീകരിക്കുകയും ഫാത്തിമ എന്ന പേര് മാറ്റുകയും ചെയ്തിരുന്നു.
47 ലക്ഷത്തിന് തന്റെ നഗ്ന ഫോട്ടോകൾ ആദിൽ വിറ്റെന്ന് രാഖി സാവന്ത് പരാതിപ്പെട്ടിരുന്നു. രാഖി നിരന്തരം മർദ്ദിക്കുന്നതായും, പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആദിലും രംഗത്തെത്തിയിരുന്നു.
Post Your Comments