CinemaLatest News

പ്രണയരം​ഗങ്ങളും ചുംബനവും കഴിയുന്നതോടെ മുഖം ചിമ്പാൻസിപോലാകും; നടി നിയ ശർമ്മ

ടെലിവിഷൻ രം​ഗത്തെ പ്രേക്ഷകരുടെ മിന്നും താരമാണ് നിയ ശർമ്മ

ടെലിവിഷൻ രം​ഗത്തെ പ്രേക്ഷകരുടെ മിന്നും താരമാണ് നിയ ശർമ്മ. സ്‌ക്രീനിൽ ചുംബന രംഗങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് നിയ തുറന്നുപറഞ്ഞു.

സ്‌ക്രീനിൽ ഒരു ഇന്റിമേറ്റ് സീൻ ചെയ്യുമ്പോൾ എപ്പോഴെങ്കിലും അസ്വസ്ഥത തോന്നിയോ എന്ന ചോദ്യത്തിന്, “ഇല്ല” എന്നായിരുന്നു നിയ ശർമ്മയുടെ മറുപടി. ക്യാമറക്ക് മുന്നിൽ എല്ലായ്പ്പോഴും വളരെ മെക്കാനിക്കൽ ആയാണ് ചുംബനം നടത്തുന്നതെന്നും താരം പറഞ്ഞു. ചുംബന രംഗം കഴിഞ്ഞപ്പോൾ  ഒരു ചിമ്പാൻസിയെപ്പോലെ കാണപ്പെട്ടുവെന്നും താരം. അത്തരം സീനുകൾ കഴിയുമ്പോൾ എന്നെക്കാണാൻ തനി ഒരു ചിമ്പാൻസിയെപ്പോലെ ആയി മാറി.

ആകെ കുറച്ച് സമയമാണ് ലഭിക്കുന്നത്, ചെയ്യുന്ന സീൻ ശരിയായോ, എന്നൊക്കെ ഓർത്ത് ടെൻഷനായിരിക്കും, ചുംബന സീനുകൾ കഴിയുമ്പോൾ എല്ലായിടത്തും ലിപ്സ്റ്റിക് പുരണ്ടിരിക്കും, പിന്നെ അത് കഴുകാൻ വീണ്ടും ഒരുപാട് സമയമെടുക്കും. ചുംബന സീൻ കഴിഞ്ഞ് വൃത്തിയാക്കേണ്ടി വരുന്നതിനാൽ ചിലപ്പോൾ ഇരുപത് മിനിറ്റൊക്കെ കഴിഞ്ഞായിരിക്കും അടുത്ത സീനിനായി താൻ ചെല്ലുകയെന്നും നിയ ശർമ്മ.

shortlink

Related Articles

Post Your Comments


Back to top button