സൂപ്പർഹിറ്റ് ചിത്രം “ഗദർ 2” കാണാൻ പോയ 32 കാരൻ ഫിലിം ഹാളിൽ ഹൃദയാഘാതം മൂലം മരിച്ചു, ലഖിംപൂർ ഖേരിയിലാണ് സംഭവം. സിനിമാ ഹാളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് സംഭവം പതിഞ്ഞത്.
അഷ്ടക് തിവാരി എന്നയാളാണ് ഗദർ – 2 കാണാനെത്തിയപ്പോൾ മരണപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ തിവാരി പടികൾ കയറുന്നതും കോളിനിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുന്നതും കാണാവുന്നതാണ്. നഗരത്തിലെ സിനിമാ ഹാളിൽ സണ്ണി ഡിയോൾ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷോ കാണാൻ പോകുകയായിരുന്നു തിവാരി. പെട്ടെന്ന് കുഴഞ്ഞുവീണതോടെ സ്ഥലത്തുണ്ടായിരുന്നവർ അദ്ദേഹത്തിനടുത്തേക്ക് ഓടിക്കൂടി. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
2001-ൽ പുറത്തിറങ്ങി അനിൽ ശർമ്മ സംവിധാനം ചെയ്ത ഗദർ 2, ഗദർ: ഏക് പ്രേം കഥയുടെ തുടർച്ചയാണ്. സണ്ണി ഡിയോൾ, അമീഷ പട്ടേൽ, ഉത്കർഷ് ശർമ്മ, മനീഷ് വാധ്വ, ഗൗരവ് ചോപ്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഓഗസ്റ്റ് 11 ന് ഗദർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ബോക്സോഫീസ് കളക്ഷനിൽ ഏറെ മുന്നിലാണ് ഗദർ 2. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments