കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് നടി മലൈക അറോറ. പാതി മലയാളിയാണ് നടി മലൈക അറോറ. സഹോദരി അമൃത അറോറയും ഒപ്പമുണ്ട്. കേരളത്തിന്റെ തനതായ ഓണം സദ്യയുടെ അതി മനോഹരമായ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മലൈകയുടെ അമ്മ ജോയിസ് മലയാളിയും അച്ഛൻ മുംബൈ സ്വദേശിയുമാണ്. എല്ലാ തവണയും ഏത് തിരക്കിലും അമ്മക്കൊപ്പം ഓണം ആഘോഷിക്കാൻ മലൈക എത്താറുണ്ട്. അടുത്ത ബന്ധുക്കളും താരത്തിനൊപ്പമുണ്ട്. അടുത്തിടെ നടൻ അർജുൻ കപൂറുമായി വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് ഇരുവരെയും ഒരുമിച്ച് കണ്ടതോടെ ആ പ്രചരണം നിന്നിരുന്നു. ഇത്തരം പ്രചരണങ്ങൾ വ്യാപകമായി പ്രചരിക്കാറുണ്ടെന്നും തങ്ങളത് കാര്യമാക്കുന്നില്ലെന്നും അർജുൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
നടിപങ്കുവച്ച ഓണചിത്രങ്ങൾക്ക് കമന്റുമായി ബോളിവുഡ് താരങ്ങളും എത്തിയിട്ടുണ്ട്. കേരള സാരിയിൽ അതീവ സുന്ദരിയാണ് മലൈക എന്നാണ് ആരാധകർ പറയുന്നത്. കസവ് സാരിയുടുത്ത താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അർജുൻ കപൂറുമായി ഉടൻ വിവാഹം ഉണ്ടാകുമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വിവാഹത്തെക്കുറിച്ച് പ്രതികരിക്കാൻ അർജുനും മലൈകയും തയ്യാറായിട്ടില്ല.
Post Your Comments