ഈ വർഷത്തെ ഓണത്തിന്റെ പ്രത്യേകത മകളുടെ വിവാഹമാണെന്ന് നടൻ സുരേഷ് ഗോപി. ഇപ്പോൾ എല്ലാവരും മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് തിരക്കുകളിലാണ് ഉള്ളത്, അതിനാൽ അടുത്ത ജനവരിയിലാകും തങ്ങളുടെ ഓണമെന്നും താരം.
26 വർഷങ്ങൾക്ക് ശേഷമാണ് വീട്ടിൽ ഒരു ചടങ്ങ് വരുന്നത്. കല്യാണവുമായി ബന്ധപ്പെട്ട് വീടുപണികളും നടക്കുകയാണെന്ന് സുരേഷ് ഗോപി പറയുന്നു. താനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകൾ ചുറ്റി നടന്നു കല്യാണത്തിനുള്ളവ ഒരുക്കുകയാണ്. പഴയ സിനിമകളുടെ രണ്ടാം ഭാഗം ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്, പല നടൻമാരും ജീവിച്ച് ഇരിപ്പില്ല, ചിലപ്പോൾ ചാക്കോച്ചി മറ്റൊരു സിനിമയായി വന്നേക്കാമെന്നും താരം.
കഴിഞ്ഞ മാസമായിരുന്നു മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. മാവേലിക്കര സദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനും ബിസിനസുകാരനുമായ ശ്രേയസാണ് വരൻ. തിരുവനന്തപുരത്തെ വീട്ടിൽ വച്ചു നടന്ന ലളിതമായ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
Post Your Comments