CinemaLatest News

എന്റെ വീട്ടിൽ 26 വർഷത്തിന് ശേഷമാണ് ഒരു ചടങ്ങ് നടന്നത്, എന്റെ ഓണം ജനുവരിയിലാണ്; സുരേഷ് ​ഗോപി

ലളിതമായ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി

ഈ വർഷത്തെ ഓണത്തിന്റെ പ്രത്യേകത മകളുടെ വിവാഹമാണെന്ന് നടൻ സുരേഷ് ​ഗോപി. ഇപ്പോൾ എല്ലാവരും മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് തിരക്കുകളിലാണ് ഉള്ളത്, അതിനാൽ അടുത്ത ജനവരിയിലാകും തങ്ങളുടെ ഓണമെന്നും താരം.

26 വർഷങ്ങൾക്ക് ശേഷമാണ് വീട്ടിൽ ഒരു ചടങ്ങ് വരുന്നത്. കല്യാണവുമായി ബന്ധപ്പെട്ട് വീടുപണികളും നടക്കുകയാണെന്ന് സുരേഷ് ​ഗോപി പറയുന്നു. താനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകൾ ചുറ്റി നടന്നു കല്യാണത്തിനുള്ളവ ഒരുക്കുകയാണ്. പഴയ സിനിമകളുടെ രണ്ടാം ഭാ​ഗം ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്, പല നടൻമാരും ജീവിച്ച് ഇരിപ്പില്ല, ചിലപ്പോൾ ചാക്കോച്ചി മറ്റൊരു സിനിമയായി വന്നേക്കാമെന്നും താരം.

കഴിഞ്ഞ മാസമായിരുന്നു മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. മാവേലിക്കര സദേശികളായ മോഹന്റെയും ശ്രീ​ദേവിയുടെയും മകനും ബിസിനസുകാരനുമായ ശ്രേയസാണ് വരൻ. തിരുവനന്തപുരത്തെ വീട്ടിൽ വച്ചു നടന്ന ലളിതമായ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button