GeneralLatest NewsMollywoodNEWSWOODs

26 വര്‍ഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്: സന്തോഷം പങ്കുവച്ച്‍ നടൻ സുരേഷ് ഗോപി

സിനിമകളുടെ രണ്ടാം ഭാഗം ചെയ്യാൻ ബുദ്ധിമുട്ടാണ്

26 വര്‍ഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുന്നതിന്റെ സന്തോഷത്തിലാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി. ഇപ്പോള്‍ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവോണ ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.

‘വിവാഹവുമായി ബന്ധപ്പെട്ട വീട് പണികള്‍ ഇപ്പോള്‍ നടക്കുകയാണ്. 26 വര്‍ഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്. ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകള്‍ ചുറ്റി കല്യാണത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുകയാണ്’- സുരേഷ് ഗോപി പറഞ്ഞു.

read also: നടന്‍ ആയതിന്റെ പേരില്‍ മറ്റുള്ളവര്‍ എന്തുചിന്തിക്കുമെന്ന് നോക്കിയിരിക്കാന്‍ പറ്റില്ല: ഉണ്ണി മുകുന്ദൻ

സിനിമകളുടെ രണ്ടാം ഭാഗം ചെയ്യാൻ ബുദ്ധിമുട്ടാണ്. പണ്ടത്തെ സിനിമകളിലെ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ചാക്കോച്ചി ചിലപ്പോള്‍ വേറൊരു സിനിമയായി വന്നേക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസമായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനും ബിസിനസ്സുകാരനായ ശ്രേയസ്സ് ആണ് വരൻ. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചു വളരെ ലളിതമായ രീതിയിൽ ആയിരുന്നു നിശ്ചയം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button