കെജിഎഫ് താരം യഷും ഭാര്യ രാധിക പണ്ഡിറ്റും അവരുടെ മക്കളായ അയ്റയുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. വരമഹാലക്ഷ്മി പൂജക്ക് അണിഞ്ഞൊരുങ്ങിയെത്തിയ നടി രാധികയുടെ ചിത്രങ്ങൾ അതിമനോഹരമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
യഷ് ഭാര്യ രാധിക പണ്ഡിറ്റിനും കുട്ടികൾക്കുമൊപ്പം വീട്ടിൽ വരമഹാലക്ഷ്മി പൂജയിൽ പങ്കെടുത്ത ചിത്രങ്ങളും ഹിറ്റാണ്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് നടനും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തത്.
ഇൻസ്റ്റഗ്രാമിൽ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, യാഷും രാധികയും എഴുതി, “നിങ്ങൾക്കെല്ലാവർക്കും മനോഹരവും അനുഗ്രഹീതവുമായ വരമഹാലക്ഷ്മി ഉണ്ടായിരുന്നുവെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഈ ദിവ്യോത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ആരോഗ്യവും അനന്തമായ ഐശ്വര്യവും നൽകി കാത്തു സംരക്ഷിക്കട്ടെയെന്നുമാണ് കുറിച്ചത്.
കന്നഡ സിനിമാ ലോകത്തെ മിന്നും താരമാണ് യാഷും ഭാര്യയും നടിയുമായ രാധികയും. അടുത്തതായി ബോളിവുഡ് സിനിമ രാമായണത്തിൽ അഭിനയിക്കാൻ അദ്ദേഹം ചർച്ചകൾ നടത്തുന്നതായി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നു. രാവണനായി അഭിനയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് സ്ഥിതീകരിക്കാത്ത വാർത്തകൾ വന്നത്. രൺബീർ കപൂർ രാമനായി എത്തുമ്പോൾ ആലിയ ഭട്ട് സീതയായി എത്തുമെന്നാണ് റിപ്പോർട്ട്. ആലിയ ഭട്ടും ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കിയത്.
Post Your Comments