അഭിനേതാക്കളായ തമന്ന ഭാട്ടിയയും വിജയ് വർമ്മയും ഡേറ്റിംങ്ങിലാണെന്ന് തുറന്ന് പറഞ്ഞിട്ട് ഏതാനും നാളുകളേ ആയിട്ടുള്ളൂ. ഇരുവരുടേയും തുറന്ന് പറച്ചിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.
നടിയെ കാണുന്നതിന് മുമ്പ് തനിക്ക് ഉണ്ടായിരുന്ന ഒരു ഡേറ്റിംഗ് നിയമത്തെക്കുറിച്ച് വിജയ് വർമ്മ തുറന്നുപറഞ്ഞു, സിനിമക്ക് പുറത്ത് നിന്നുള്ള ഒരു പെൺകുട്ടിയെയാണ് ജിവിതത്തിലേക്ക് കൂട്ടുവാൻ ആഗ്രഹിച്ചതെന്നും താരം വ്യക്തമാക്കി. ഒരു നടിയെ ഇതുവരെ ഡേറ്റ് ചെയ്യാൻ ആഗ്രഹിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. തമന്ന ഭാട്ടിയയെ കണ്ടതിന് ശേഷം തന്റെ ഡേറ്റിംങ് നിയമങ്ങൾ മാറ്റിവച്ചു. ലസ്റ്റ് സ്റ്റോറീസ് 2 സിനിമക്കിടെയാണ് ഇരുവരും പ്രണയവാർത്ത പങ്കുവച്ചത്.
ഇത്രയും തന്നെ നന്നായി മനസിലാക്കുന്ന ഒരാളെ ജീവിതത്തിലേക്ക് കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും വിജയ്. നല്ല ബുദ്ധിയുള്ള, എന്ത് കാര്യവും വളരെ ആലോചിച്ച് മാത്രം ചെയ്യുന്ന ആളുമാണ് തമന്ന, അവളുടെ കൂടെയുള്ള ഓരോ നിമിഷവും സന്തോഷത്തിന്റേതാണെന്നും താരം വ്യക്തമാക്കി.
Post Your Comments