CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

എല്ലാവരും സിനിമ തിയറ്ററില്‍ കാണട്ടെ, അതിന് അവസരം കൊടുക്കു, എന്തിനാണ് ഈ സിനിമയെ ആക്രമിക്കുന്നത്?: നൈല ഉഷ

കൊച്ചി: നായകനായ ‘കിം​ഗ് ഓഫ് കൊത്ത’ ആഗോള വ്യാപകമായി തിയേറ്ററുകളിൽ നിന്ന് മുപ്പതു കോടി കളക്ഷനിലേക്കു കടക്കുമ്പോൾ ഒരു വിഭാഗം ആളുകളുടെ നെഗറ്റിവ് ക്യാമ്പയിനിങ്ങിന് എതിരെ ശക്തമായ പ്രതികരണം അറിയിച്ചിരിക്കുകയാണ് അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ നൈല ഉഷ. ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കുന്നതെന്തിനാണെന്ന് നടി ചോദിക്കുന്നു. ഈ സിനിമയിലുള്ള താരങ്ങൾക്കു നേരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നതെന്നും നൈല ഉഷ പറഞ്ഞു. കേരളത്തിലും ഗൾഫിലും റിലീസ് ദിവസം മുതൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളും കളക്ഷനും ഹൗസ്ഫുൾ ഷോകളും നേടുന്നതിനിടയിൽ ഒരുകൂട്ടം ആളുകളുടെ പരസ്യമായ ആക്രമണത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നൈല.

കിംഗ് ഓഫ് കൊത്തയിലെ സുപ്രധാന റോളിൽ എത്തുന്ന നൈലയുടെ വാക്കുകൾ ഇങ്ങനെ;

‘സിനിമയുടെ അണിയറക്കാർക്ക് ഞാൻ ഈ പറയുന്നത് ഇഷ്ടപ്പെടുമോ എന്നുപോലും അറിയില്ല. പക്ഷേ എനിക്കിത് പറയണമെന്നുതോന്നി. എന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി കുറേ ആളുകൾ പ്രചരിപിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ. ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എല്ലാവരും സിനിമ തിയറ്ററില്‍ കാണട്ടെ, അതിന് അവസരം കൊടുക്കു. അല്ലാതെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്?. ഇവര്‍ വലിയ ആളുകളുടെ മക്കള്‍ ആണെന്ന് ഒക്കെ കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നേ ഞാൻ പറയൂ’.

ഒരു അച്ഛനെയും മകളെയും വേര്‍പിരിക്കാനുള്ള ശാസ്ത്രമോ, മതമോ, ദൈവമോ ഇവിടെയില്ല, ദൂരത്തുനിന്നും മകളെ കണ്ടു: ബാല

ഡീഗ്രേഡിങ്ങിനെതിരെ ഷമ്മി തിലകനും നേരത്തെ പ്രതികരിച്ചിരുന്നു. മലയാളത്തിൽ ഇതുപോലുള്ള വലിയ ക്യാൻവാസ് ചിത്രങ്ങൾ ഉണ്ടാകണമെന്നും ദുൽഖറിന്റെ മികച്ച ഒരു ചിത്രം നിറഞ്ഞ സദസ്സിൽ ഹൗസ് ഫുൾ ഷോകളുമായി മുന്നോട്ടു പോകുമ്പോൾ നെഗറ്റിവ് പ്രചരണങ്ങൾ നടത്തുന്നത് ശെരിയല്ല എന്നും നിർമ്മാതാവും പ്രമുഖ ഡിസ്ട്രിബൂട്ടറുമായ ഷിബു തമീൻസും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. സിനിമയോടുള്ള സ്നേഹമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം സീ സ്റ്റുഡിയോസും വേഫറെർ ഫിലിംസും ചേർന്നാണ് നിർമ്മിച്ചത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, അനിഖ തുടങ്ങി നിരവധി താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. പിആർഓ: പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button